സോഷ്യൽ മീഡിയാ കോ ഓർഡിനേറ്റർ ചെറിയാൻ പെരുമാൾ കോണ്‍ഫറൻസിനെ കുറിച്ചുള്ള ആമുഖ വിവരണം നൽകി. ബിസിനസ് മാനേജർ സണ്ണി വർഗീസ് റജിസ്ട്രേഷനെക്കുറിച്ചും സുവനീറിനെക്കുറിച്ചും സംസാരിച്ചു. ഫാ. അലക്സ് ജോയിയും സണ്ണി വർഗീസും ചേർന്ന് റജിസ്ട്രേഷൻ കിക്ക് ഓഫ് നിർവഹിച്ചു.
ബിസിനസ് മാനേജർ സണ്ണി വർഗീസ്, സോഷ്യൽ മീഡിയാ കോ ഓർഡിനേറ്റർ ചെറിയാൻ പെരുമാൾ, അപ് സ്റ്റേറ്റ് ഏറിയാ കോ ഓർഡിനേറ്റർ എയ്ൻസ് ചാക്കോ, മാത്യു സാമുവേൽ (കോ ഓർഡിനേറ്റർ സെന്റ് പോൾസ് ആൽബനി), ക്രിസ് സാം (സെന്റ് മേരീസ് ലിൻടണ്‍) എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഇടവകയിൽ നിന്നും 6 പേർ റജിസ്റ്റർ ചെയ്യുകയും ഇടവകയുടെ പരസ്യം സുവനീറിലേക്ക് നൽകുകയും ചെയ്തു. 9 അംഗങ്ങൾ സുവനീറിലേക്ക് പരസ്യം നൽകാമെന്ന് ഉറപ്പു നൽകുകയും ചെയ്തു.
റിപ്പോർട്ട്: രാജൻ വാഴപ്പള്ളിൽ