ന്യൂയോർക്ക്: കുളത്തൂർ അദ്വൈതാശ്രമം മഠാതിപതിയും ശബരിമല കർമ്മസമിതിയുടെ സാരഥിയുമായ ശ്രീമത് ചിദാനന്ദ പുരി സ്വാമികളുടെ ധർമ്മ സംവാദ പരന്പര അമേരിക്കയിലെ പത്തോളം നഗരങ്ങളിൽ നടന്നുവരുന്നു. വിവിധ മലയാളി ഹൈന്ദവ സംഘടനകൾ സംഘടിപ്പിക്കുന്ന ധർമ്മ സംവാദങ്ങൾക്ക് പുറമെ വേദാന്ദ സൊസൈറ്റി അമേരിക്ക, ഹിന്ദു യൂണിവേഴ്സിറ്റി ഓഫ് അമേരിക്ക, ഗൂഗിൾ അമേരിക്ക, ഹിന്ദു സേവാസംഘം യുഎസ്എ എന്നിവരുടെ വേദികളിലും സ്വാമിജി സംസാരിച്ചു വരുന്നു.
അമേരിക്കയുടെ തെക്ക്പടിഞ്ഞാറൻ സംസ്ഥാനങ്ങളായ ഫ്ളോറിഡ, ടെക്സാസ്, അരിസോണ, കാലിഫോർണിയ എന്നീ പ്രദേശങ്ങളിൽ ആവേശോജ്വലവും ആത്മീയവുമായ സ്വികരണമാണ് സ്വാമിജി ഏറ്റുവാങ്ങുന്നത്.
ഫെബ്രുവരി 17 ഞായറാഴ്ച ന്യൂയോർക്ക് നഗരത്തിലെ ഗ്ലെൻ ഓക്സ് സ്കൂളിൽ നടത്തുന്ന
ധർമ്മസംവാദത്തോട് അമേരിക്കയിലെ ഈ പരന്പരക്ക് പരിസമാപ്തിയാകും . ഞായറാഴ്ച രാവിലെ ഒൻപതു മുതൽ വിവിധ ആത്മീയ വിഷയങ്ങളിൽ സ്വാമിജി പ്രഭാഷണങ്ങൾ നടത്തും. ഗ്രേറ്റർ ന്യൂ യോർക്കിലെയും വാഷിംഗ്ടണ്‍ ഡിസിയിലെയും ഇരുപത്തിഞ്ചോളം മലയാളി ഹൈന്ദവ സംഘടനകളുടെ പിന്തുണയോടെ നടത്തപെടുന്ന പൊതുസമ്മേളനത്തോട് ന്യൂയോർക്കിലുള്ള ധർമ്മസംവാദം പരിസമാപ്തിയിലെത്തിച്ചേരും.
റിപ്പോർട്ട്: അജീഷ് നായർ
ധർമ്മ സംവാദ പരന്പര അമേരിക്കയിൽ
10:25 PM Feb 14, 2019 | Deepika.com