ദുബായ്: ലോക സർക്കാർ ഉച്ചകോടിയിൽ കേരള പോലീസിന് അഭിമാന നേട്ടം. ദുബായിൽ നടന്ന സമ്മേളനത്തിലാണ് കേരള പോലീസ് തിളങ്ങിയത്. ഒരു കംപ്യുട്ടർ ഗെയിം പോലെ മൊബൈൽ ആപ്ലിക്കേഷനിലൂടെ ട്രാഫിക്ബോധവത്കരണം പ്രചരിപ്പിക്കുന്ന കേരള പോലീസിന്റെ ട്രാഫിക് ഗുരു എന്ന ആപ്പാണ് മികച്ച ആപ്ലിക്കേഷനുള്ള അവാർഡിന് അർഹമായത്. യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ
നഹ്യാനിൽ നിന്ന് ആംഡ് പോലീസ് ബറ്റാലിയൻ ഡിഐജി പി. പ്രകാശ് അവാർഡ് ഏറ്റുവാങ്ങി.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഒട്ടേറെ പ്രമുഖ ആപ്പുകളെ പിന്നിലാക്കിയാണ് ട്രാഫിക് ഗുരു ഒന്നാമതെത്തിയത്. അവസാന റൗണ്ടിൽ ഇന്ത്യയ്ക്കൊപ്പം യുഎൻ തയാറാക്കിയ ആപ്പും യുഎസ്എയുടെ ആപ്ലിക്കേഷനുമായിരുന്നു എത്തിയിരുന്നത്. പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഡൗണ്‍ ലോഡ് ചെയ്യാവുന്ന ആപ്ലിക്കേഷനാണിത്. ആർക്കും എളുപ്പത്തിൽ ഉപയോഗിക്കാം എന്നതാണ് പ്രത്യേകത. ഈ ഗെയിമിലൂടെ കേരളത്തിലെ റോഡുകളിലൂടെ കാറോടിച്ച് പഠിക്കാം.
നിയമങ്ങൾ പാലിച്ച്വാഹനമോടിച്ചാൽ പോയിന്റും പുതിയ സ്റ്റേജുകൾ പിന്നിട്ട് ഗെയിമിൽ മുന്നേറാം. കുട്ടികളേയും യുവാക്കളേയും ട്രാഫിക് നിയമം ലളിതമായി പഠിപ്പിക്കാനാണ് ട്രാഫിക് ഗുരു ഏറ്റവും പ്രയോജനപ്പെടുന്നത്. ആൻഡ്രോയിഡ്, ഐഎസ്ഒ പ്ലാറ്റ്ഫോമുകളിൽ ഇത് ലഭിക്കും. ിൃശ2019ളലയ13സലൃമഹമബുീഹശരല.ഷുഴ
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
ലോകവേദിയിൽ കേരള പോലീസിന് അഭിമാന മുദ്ര
11:24 PM Feb 13, 2019 | Deepika.com