കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, മംഗലാപുരം സെക്ടറുകളിലേക്ക് മാർച്ച് 30 വരെ 40 കിലോ ബാഗേജ് സൗകര്യം ലഭിക്കും. നേരത്തേ ടിക്കറ്റ് എടുത്തുകഴിഞ്ഞവർക്ക് ഈ ആനുകൂല്യം ലഭ്യമല്ല.
കോഴിക്കോട്ടേക്ക് ബുധൻ, വെള്ളി ഒഴികെ എല്ലാ ദിവസങ്ങളിലും തിരുവനന്തപുരത്തേക്ക് ശനിയാഴ്ചയും കൊച്ചിയിലേക്ക് ശനി, തിങ്കൾ ദിവസങ്ങളിലും മംഗലാപുരത്തേക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലുമാണ് കുവൈത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവിസുള്ളത്. ഇന്ത്യയിൽനിന്ന് തിരിച്ചുള്ള വിമാനങ്ങൾക്ക് അധിക ബാഗേജ് ആനുകൂല്യം ലഭിക്കില്ല.
റിപ്പോർട്ട്: സലിം കോട്ടയിൽ
യാത്രക്കാർക്ക് അധിക ബാഗേജ് സൗകര്യവുമായി എയർഇന്ത്യ എക്സ്പ്രസ്
11:23 PM Feb 13, 2019 | Deepika.com