കുവൈത്ത് സിറ്റി: കുവൈത്ത് -ഇന്ത്യ സൗഹൃദത്തിന്റെ അംബാസ്സഡർമാരാണ് കുവൈത്തിലെ ഇന്ത്യൻ പ്രവാസികളെന്ന് വയനാട് ജില്ലാ കെഎംസിസി സംഘടിപ്പിച്ച ഐക്യദാർഢ്യ പ്രചാരണ സമ്മേളനം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഗഫൂർ വയനാടിന്റെ അധ്യക്ഷതയിൽ മുൻ നാഷണൽ കമ്മിറ്റി ട്രഷറർ എച്ച്. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. കുവൈത്ത് ഇന്ത്യ സൗഹൃദത്തിന്റെ നാൾവഴികളെക്കുറിച്ച് ഫാറൂഖ് ഹമദാനി പ്രഭാഷണം നടത്തി. ഇ.കെ മുസ്തഫ ഇ.അഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി.
സംസ്ഥാന നേതാക്കൾക്ക് സ്വീകരണം നൽകി. സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത്, ഭാരവാഹികളായ സിറാജ് എരഞ്ഞിക്കൽ, എം ആർ നാസർ, മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, ഹാരിസ് വള്ളിയോത്ത്, ടി ടി ഷംസു, ഷരീഫ് ഒതുക്കുങ്ങൽ, മുഷ്താഖ് ടി, റസാഖ് അയ്യൂർ, മുൻ ജനറൽ സെക്രട്ടറി ബഷീർ ബാത്ത, തൃശൂർ ജില്ലാ പ്രസിഡന്റ് അസീസ് വലിയകത്ത്, ഡോ. അബ്ദുൽ ഖാദർ, എം ഇബ്രാഹിം ഹജി, ഖാലിദ് അഷ്റഫി, അലി പനമരം,യൂനുസ് പി .എം, അബൂബക്കർ സിദ്ദിഖ്, മുഹമ്മദ് അനസ്, ടി പിസൈദാലി, സാലിഹ് ഒ ടി, കെകെ അഷറഫ് , നൗഷാദ് മേപ്പാടി പ്രസംഗിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
പ്രവാസികൾ കുവൈത്ത്-ഇന്ത്യ സൗഹൃദത്തിന്റെ അംബാസഡർമാർ
11:14 PM Feb 13, 2019 | Deepika.com