ദോഹ: സമൂഹത്തിലെ അശരണരായവരുടെ ആരോഗ്യ സംരക്ഷണത്തിന് പിന്തുണയുമായി ടാലന്റ് പബ്ലിക് സ്ക്കൂൾ രംഗത്ത്. വിദ്യാർഥികൾ സമാഹരിച്ച സഹായധന തുകയുടെ ചെക്ക് നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാൻ അനസ് അബ്ദുൽ ഖാദർ മാധ്യമം സർക്കുലേഷൻ മാനേജർ മുഹമ്മദ് ഹാരിസിന് കൈമാറി. വിദ്യാർത്ഥികളുടെ, ദുഃഖിതരോടുള്ള സഹഭാവത്തിന് മുഹമ്മദ് ഹാരിസ് സന്തോഷം പ്രകടിപ്പിച്ച് സംസാരിച്ചു. സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ ഹെൽത്ത്കെയർ പ്രതിനിധി അബ്ദുള്ള സന്നിഹിതനായിരുന്നു.
ഏറ്റവും കൂടുതൽ ധനം സമാഹരിച്ച അധ്യാപിക ശാഹിദ ടീച്ചർ, വിദ്യാർത്ഥികളായ ഇഷാൻ അമീൻ, റിഷ, ബസം ബഷീർ എന്നിവർക്ക് മുഹമ്മദ് ഹാരിസ് ഉപഹാരം നൽകി. അബ്ദുൽ ഗഫൂർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. സിന്ധ്യ ഐസക് സ്വാഗതവും എജ്യൂക്കേഷണൽ സൈക്കോളജിസ്റ്റ് എസ്.എം അബ്ദുല്ല നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: അഫ്സൽ കിലയിൽ
ആരോഗ്യ സംരക്ഷണത്തിന് ടാലന്റ് പബ്ലിക് സ്കൂളിന്റെ പിന്തുണ
11:11 PM Feb 13, 2019 | Deepika.com