ശ​ന്പ​ള വ​ർ​ധ​ന​വ്: ഡ​ൻ​വ​ർ സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ സ​മ​രം ര​ണ്ടാം ദി​വ​സം തു​ട​രു​ന്നു

11:00 PM Feb 13, 2019 | Deepika.com
ഡെ​ൻ​വ​ർ (കൊ​ള​റാ​ഡോ): ശ​ന്പ​ള വ​ർ​ധ​ന​വും തൊ​ഴി​ൽ സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഡെ​ൻ​വ​ർ പ​ബ്ലി​ക് സ്കൂ​ൾ അ​ധ്യാ​പ​ക​ർ ആ​രം​ഭി​ച്ച ബ​ഹി​ഷ്ക​ര​ണ സ​മ​രം ര​ണ്ടാം ദി​വ​സം പി​ന്നി​ട്ടു.

ക​ഴി​ഞ്ഞ വാ​രാ​ന്ത്യം അ​ധ്യാ​പ​ക യൂ​ണി​യ​നും സ്കൂ​ൾ ഡി​സ്ട്രി​ക്റ്റും ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഫെ​ബ്രു​വ​രി 11 തി​ങ്ക​ളാ​ഴ്ച മു​ത​ൽ അ​ധ്യാ​പ​ക​ർ സ​മ​ര രം​ഗ​ത്തെ​ത്തി​യ​ത്. 15 മാ​സ​മാ​യി ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ചു അ​ധ്യാ​പ​ക​ർ നി​വേ​ദ​ന​ങ്ങ​ളും ച​ർ​ച്ച​ക​ളും ന​ട​ത്തി​യി​രു​ന്നു.

ഡെ​ൻ​വ​ർ അ​ധ്യാ​പ​ക​ന്‍റെ തു​ട​ക്ക വാ​ർ​ഷി​ക ശ​ന്പ​ളം (2019-20) 43255 ഡോ​ള​റാ​ണ്. 2100 അ​ധ്യാ​പ​ക​രാ​ണ് സ​മ​ര രം​ഗ​ത്തു​ള്ള​ത്. 20 വ​ർ​ഷ​ത്തി​നു​ള്ളി​ൽ ആ​ദ്യ​മാ​യാ​ണ് അ​ധ്യാ​പ​ക​ർ സ​മ​ര​ത്തി​നി​റ​ങ്ങി​യ​ത്.


ച​ർ​ച്ച തു​ട​രു​മെ​ന്ന് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. അ​ധ്യാ​പ​ക​ർ ആ​ഴ്ച​യി​ൽ 40 മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ ജോ​ലി ചെ​യ്യ​ണ​മെ​ന്ന​തു അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ