ടൊറൊന്റോ : ഈ വർഷത്തെ ഫാമിലി ഡേ യോടനുബന്ധിച്ചു ടൊറൊന്റോ സോഷ്യൽ ക്ലബ് കുടുംബ സംഗമം നടത്തി. ക്ലബ് അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത ആഘോഷ പരിപാടികൾ കുടുംബ ബന്ധങ്ങളുടെ പ്രസക്തി ഉയർത്തികാട്ടുന്നതായിരുന്നു സംഗമം.
നിരവധി കലാപരിപാടികളും ഫാമിലി ഗെയിംസുകളും പരിപാടികൾക്ക് മിഴിവേകുന്നതായിരുന്നു. മിസിസാഗ നാഷണൽ ബാനെക്ട് ഹാളിൽ നടന്ന പരിപാടികൾക്ക് ക്ലബ് പ്രസിഡന്റ് സിനു മുളയാനിക്കൽ , സെക്രട്ടറി മോൻസി കുന്നുംപുറം, വൈസ് പ്രസിഡന്റ് റിജോ മങ്ങാട്ട്, ജോയിന്റ് സെക്രട്ടറി സിബിൾ സ്റ്റീഫൻ, ട്രഷറർ ഷിബു എബ്രഹാം, പ്രോഗ്രാം കോ ഓഡിനേറ്റേഴ്സായ ഷെല്ലി ജോയ്, വരുണ്‍ രാജൻ മുതലായവർ നേതൃത്വം നൽകി.
റിപ്പോർട്ട്: സിനു എം.ബി
ടൊറൊന്റോ സോഷ്യൽ ക്ലബ് ഫാമിലി ഡേ ആഘോഷിച്ചു
10:51 PM Feb 13, 2019 | Deepika.com