അബാസിയ: ഹൃദയാഘാതത്തെ തുടർന്ന് ഹൈദരാബാദ് സ്വദേശിയും ഇന്ത്യൻ സെൻട്രൽ സ്കൂൾ അധ്യാപകനുമായ കെ.ജി. റോബിൻസണ് (51) മരണമടഞ്ഞു. രാവിലെ സ്കൂളിലെത്തിയ റോബിൻസണ് കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ മെഡിക്കൽ സഹായത്തിനായി അത്യാഹിത വിഭാഗത്തെ ബന്ധപ്പെടുകയും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. മൂന്ന് മാസം മുന്പാണ് ഭാര്യ കുവൈത്തിലെത്തിയത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുളള നടപടിക്രമങ്ങൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. അധ്യാപകന്റെ ആകസ്മിക വിയോഗത്തിൽ സ്കൂൾ മാനേജ്മെന്റും സ്റ്റാഫുകളും അനുശോചനം രേഖപ്പെടുത്തി.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഹൈദരാബാദ് സ്വദേശി കുവൈത്തിൽ മരണമടഞ്ഞു
06:04 PM Feb 13, 2019 | Deepika.com