ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സും ഓ​ണ്‍​ലൈ​നാ​ക്കു​ന്നു

10:17 PM Feb 12, 2019 | Deepika.com
കു​വൈ​ത്ത് സി​റ്റി: ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യം ഓ​ണ്‍​ലൈ​നാ​യി സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യേ​റി​യ​താ​യി പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

സെ​ന്‍റ​ർ ടെ​ണ്ട​ർ ക​മ്മി​റ്റി പു​തി​യ ടെ​ണ്ട​ർ നി​രാ​ക​രി​ച്ച​ത് ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​ണെ​ന്നും ഇ​ൻ​ഷു​റ​ൻ​സ് സ്വീ​ക​രി​ക്കാ​ൻ പു​തി​യ മാ​ർ​ഗ​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​ത് ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ത്തി​നെ​ന്നും വാ​ർ​ത്ത​യി​ൽ പ​റ​യു​ന്നു. ഇ​ൻ​ഷു​റ​ൻ​സ് ഫീ​സ് അ​ട​യ്ക്കാ​തെ വി​ദേ​ശി​ക​ൾ​ക്ക് ഇ​ഖാ​മ പു​തു​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​ഖാ​മ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​വ​ർ​ക്ക് പു​തു​ക്കാ​നാ​കാ​തെ വ​ന്നാ​ൽ അ​വ​രി​ൽ നി​ന്ന് പി​ഴ ഈ​ടാ​ക്കേ​ണ്ട സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​കും. അ​തൊ​ഴി​വാ​ക്കാ​നാ​ണ് പു​തി​യ മാ​ർ​ഗം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ