റിയാദ്: റിയാദ് നവോദയയുടെ ബാനറിൽ വിജയകുമാർ കഥയും തിരക്കഥയുമെഴുതി ഡിസി ബെൽമൗണ്ട് സംവിധാനം നിർവഹിച്ച ഫോർവേഡ് എന്ന ഹ്രസ്വചിത്രം ഫെബ്രുവരി 14 വ്യാഴാഴ്ച്ച രാത്രി 8ന് ഷിഫാ അൽജസീറ ഹാളിൽ പ്രദർശനം നടക്കുമെന്ന് അറിയറപ്രവർത്തകർ അറിയിച്ചു.
ശബരിമല വിഷയത്തിന്റെ പശ്ചാതലത്തിൽ പ്രവാസലോകത്ത് ഒരു തൊഴിലാളി ക്യാന്പിൽ നടക്കുന്ന ചർച്ചയാണ് കേന്ദ്രകഥ. എൻ.കെ.ടി. കാലിക്കറ്റ് ആണ് കാമറയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്. ഒ. കെ സുധാകരനാണ് നിർമിച്ചിരിക്കുന്നത്.
റിപ്പോർട്ട്: കുമിൾ സുധീർ
"ഫോർവേഡ് ' ഹ്രസ്വചിത്രത്തിന്റെ പ്രദർശനം 14ന്
10:15 PM Feb 12, 2019 | Deepika.com