ഫർവാനിയ: കുവൈത്ത് ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ഫർവാനിയ ബദർ അൽ സമ മെഡിക്കൽ സെൻറർ കല (ആർട്ട്) കുവൈത്തുമായി സഹകരിച്ചു കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.
വിവിധ സ്കൂളുകളിൽനിന്നുള്ള 250ലേറെ കുട്ടികൾ പങ്കെടുത്തു. പ്രമുഖ ചിത്രകാരൻ ഷമ്മി ജോണ് വിധികർത്താവായി. വിജയികൾക്കുള്ള സമ്മാനവും സർട്ടിഫിക്കറ്റും ഷമ്മി ജോണ് വിതരണം ചെയ്തു. എൽകെജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളെ നാലു വിഭാഗങ്ങളായി തിരിച്ചായിരുന്നു മത്സരം. കെജി ക്ലാസുകളും ഒന്നാം ക്ലാസും ഉൾപ്പെട്ട ഗ്രൂപ്പ് എയിൽ കളറിങ്ങും മറ്റു വിഭാഗങ്ങളിൽ പെയിന്റിംഗ് മത്സരവുമാണ് നടത്തപ്പെട്ടത്. കുട്ടികളുടെ രക്ഷിതാക്കൾക്ക് സൗജന്യമായി പ്രമേഹ, കൊളസ്ട്രോൾ പരിശോധനയ്ക്കും സൗകര്യമൊരുക്കി. പ്രവാസി സമൂഹവുമായി ചേർന്നുനിൽക്കാൻ ആഗ്രഹിക്കുന്ന ബദർ അൽസമ ഭാവിയിലും ഇത്തരം പ്രവർത്തനങ്ങൾ നടത്തുമെന്ന് മാർക്കറ്റിംഗ് മാനേജർ നിധിൻ മേനോൻ പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
10:05 PM Feb 12, 2019 | Deepika.com