ഹൂസ്റ്റണ്‍: ശരീരത്തിൽ പൊള്ളലേറ്റ ഒരു വയസുള്ള കുട്ടിക്ക് ചികിത്സ നൽകാൻ വിസമ്മതിച്ച 19 വയസുകാരിയായ മാതാവ് അറസ്റ്റിലായി. സമീപത്തു താമസിക്കുന്നവരാണ് കുട്ടിയുടെ ശരീരത്തിൽ സിഗരറ്റ് കൊണ്ടുള്ള പൊള്ളൽ കണ്ടതായി പോലീസിൽ അറിയിച്ചത്. തുടർന്നു പോലീസെത്തിയാണ് കുട്ടിയെ പരിശോധിച്ചു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മാതാവ് സിബിൽ മെനാർഡ് കുട്ടിയെ ചികിൽസ നൽകാതിരുന്നതായി പോലീസിനോട് സമ്മതിച്ചു. അശ്രദ്ധമായി കുട്ടിക്ക് അപകടം വരുത്താൻ ശ്രമിച്ചതിന് മാതാവിനെതിരെ കേസെടുത്തതായി ഹാരിസ് കൗണ്ടി ഡപ്യൂട്ടി അറിയിച്ചു. അറസ്റ്റിലായ ഇവർക്ക് 15,000 ഡോളറിന്റെ ജാമ്യം അനുവദിച്ചതായി അധികൃതർ പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
പൊള്ളലേറ്റ കുട്ടിക്ക് ചികിത്സ നൽകിയില്ല ; മാതാവ് അറസ്റ്റിൽ
10:01 PM Feb 12, 2019 | Deepika.com