ഷിക്കാഗോ: കലാക്ഷേത്ര അഭിമാനപുരസരം സംഘടിപ്പിക്കുന്ന കലോത്സവത്തിന് മാർച്ച് 16നു ശനിയാഴ്ച രാവിലെ 8.30 മുതൽ വൈകുന്നേരം 6 വരെ സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ വച്ചു അരങ്ങൊരുങ്ങുകയാണ്.
ഷിക്കാഗോയിലും പരിസര പ്രദേശത്തുമുള്ള കലാകാരന്മാർക്കും, കലാകാരികൾക്കും മാറ്റുരയ്ക്കാനുള്ള ഒരു നല്ല മത്സര വേദിയാണ് കലാക്ഷേത്ര ഒരുക്കുന്നത്. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകുന്നതോടൊപ്പം കലാപ്രതിഭ, കലാതിലകം പുരസ്കാരങ്ങൾ നേടുന്നവർക്ക് കാഷ് അവാർഡുകളും നൽകുന്നതാണ്.
മത്സരവിജയികൾക്ക് കലാക്ഷേത്രയുടെ വിഷു ഓണം ആഘോഷങ്ങളിൽ സ്റ്റേജ് പ്രോഗ്രാം അവതരിപ്പിക്കുവാനുള്ള അവസരവും നൽകുന്നതാണ്. കലാമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മാർച്ച് 9 നകം ഷിക്കാഗോ കലാക്ഷേത്ര വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. (www.chicagokalakshtera.com)
കൂടുതൽ വിവരങ്ങൾക്ക്: 630 917 3499, 248 703 4491, 331 452 2316,
ഇമെയിൽ: kalolsavam@ chicagokalakshtera.com
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ഷിക്കാഗോ കലാക്ഷേത്ര കലോത്സവം മാർച്ച് 16ന്
09:49 PM Feb 12, 2019 | Deepika.com