സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘം കോ​ണ്‍​ഫ​റ​ൻ​സ് ലോ​സ്ആ​ഞ്ച​ല​സി​ൽ

09:47 PM Feb 12, 2019 | Deepika.com
ലോ​സ്ആ​ഞ്ച​ല​സ്: മാ​ർ​ത്തോ​മ്മ സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘം വെ​സ്റ്റേ​ണ്‍ റീ​ജ​ണ്‍ വാ​ർ​ഷി​ക കോ​ണ്‍​ഫ​റ​ൻ​സ് ഫെ​ബ്രു​വ​രി 16, 17 തീ​യ​തി​ക​ളി​ൽ ന​ട​ക്ക​പ്പെ​ടും. ഗാ​ർ​ഡ​ൻ ഗ്രോ​വി​ലു​ള്ള ഹോ​റേ​ബ് മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ 16 ശ​നി​യാ​ഴ്ച രാ​വി​ലെ 9ന് ​ന​ട​ക്കു​ന്ന ആ​രാ​ധ​ന​യോ​ടെ കോ​ണ്‍​ഫ​റ​ൻ​സി​ന് തു​ട​ക്ക​മാ​കും. സി​യാ​റ്റി​ൻ ഇ​ട​വ​ക വി​കാ​രി റ​വ. സാം ​ഫി​ലി​പ്പ് ധ്യാ​നം ന​യി​ക്കും. റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റ് റ​വ, സ്റ്റാ​ലി​ൻ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ശ​സ്ത ക്രി​സ്തീ​യ പ്ര​ഭാ​ഷ​ക​നും ഹൃ​ദ്രോ​ഗ വി​ദ്ഗ​ധ​നു​മാ​യ ഡോ. ​വി​നോ ജോ​ണ്‍ ഡാ​നി​യേ​ൽ ര​ണ്ട് കോ​രി: അ​ഞ്ചാം അ​ദ്ധ്യാ​യം 15-ാം വാ​ക്യം ആ​സ്പ​ദ​മാ​ക്കി​യു​ള്ള ദൂ​തു​ക​ൾ ര​ണ്ടു ദി​വ​സ​മാ​യി ന​ട​ക്കു​ന്ന കോ​ണ്‍​ഫ​റ​ൻ​സി​ൽ ന​ൽ​കും. യു​വ​ജ​ന​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും വേ​ണ്ടി​യു​ള്ള സെ​ഷ​നു​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന യു​വ​ജ​ന മീ​റ്റിം​ഗി​ന് റ​വ. ലാ​റി വ​ർ​ഗീ​സ് നേ​തൃ​ത്വം ന​ൽ​കും. ഡോ. ​വി​നോ ഡാ​നി​യേ​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കു​ട്ടി​ക​ളു​ടെ സെ​ഷ​നു​ക​ൾ​ക്ക് ജോ​ഷി ജോ​ണ്‍, അ​ഞ്ച​ലി ജോ​ണ്‍, ഡോ. ​എ​ലി​സ​ബ​ത്ത് കു​ര്യ​ൻ, അ​ന്നാ ചാ​ണ്ടി, ഷെ​റി​ൻ മാ​ത്യു, നോ​വാ ഏ​ബ്ര​ഹാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന വേ​ദ​പ​ഠ​നം, സാ​ക്ഷ്യം, ആ​രാ​ധ​ന സെ​ഷ​നു​ക​ൾ​ക്ക് സി​ലി​ക്ക​ണ്‍​വാ​ലി, സാ​ക്ര​മെ​ന്േ‍​റാ, ഫീ​നി​ക്സ്, സാ​ൻ​ഫ്രാ​ൻ​സി​സ്കോ, ലോ​സ്ആ​ഞ്ച​ല​സ്, സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ഇ​ട​വ​ക​ക​ൾ നേ​തൃ​ത്വം ന​ൽ​കും. ഹോ​റേ​ബ് മാ​ർ​ത്തോ​മ്മ ഇ​ട​വ​ക ഗാ​യ​ക​സം​ഘം കോ​ണ്‍​ഫ​റ​ൻ​സി​ൽ ഗാ​ന​ശു​ശ്രൂ​ഷ ന​ട​ത്തും. വെ​സ്റ്റേ​ണ്‍ റീ​ജ​ണി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച​ശേ​ഷം ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​പോ​കു​ന്ന വൈ​ദി​ക​ർ​ക്ക് യാ​ത്ര​യ​യ​പ്പും മു​തി​ർ​ന്ന പൗ​രന്മാ​ർ​ക്കു​ള്ള ആ​ദ​ര​വും കോ​ണ്‍​ഫ​റ​ൻ​സി​ൽ ന​ട​ക്കും.

17 ഞാ​യ​റാ​ഴ്ച രാ​വി​ലെ 9ന് ​ഫീ​നി​ക്സ് ഇ​ട​വ​ക വി​കാ​രി റ​വ. സ്റ്റാ​ലി​ല​ൻ തോ​മ​സി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന, തു​ട​ർ​ന്ന് സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​വി​നോ ഡാ​നി​യേ​ൽ സ​ന്ദേ​ശം ന​ൽ​കും. ഹോ​റേ​ബ് ഇ​ട​വ​ക വി​കാ​രി റ​വ. ഡെ​ന്നി​സ് ഏ​ബ്ര​ഹാം, റ​വ. ലി​ജു ജോ​ണ്‍, കോ​ണ്‍​ഫ​റ​ൻ​സ് ക​ണ്‍​വീ​ന​ർ മ​നോ​ജ് മാ​ത്യു, വെ​സ്റ്റേ​ണ്‍ റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു.


റി​പ്പോ​ർ​ട്ട്: മ​നു തു​രു​ത്തി​ക്കാ​ട​ൻ