ഡിട്രോയ്റ്റ്: മാവേലിക്കര ചെറുകോൽ മണത്തറ ഉമ്മൻ ജോർജ് (സോമൻ-68) നിര്യാതനായി. ഡിട്രോയ്റ്റിൽ ഉദ്യോഗസ്ഥനായിരുന്ന ഉമ്മൻ അടുത്തിടെയാണ് നാട്ടിലേക്ക് അവധിക്ക് പോയത്. നാട്ടിൽ വച്ചായിരുന്നു അന്ത്യം.
ദീർഘകാലം ഡിട്രോയ്റ്റിൽ കുടുംബ സമേതം താമസിച്ചിരുന്ന ഉമ്മൻ ഡിട്രോയ്റ്റ് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവകാംഗമായിരുന്നു. മല്ലപ്പിള്ളി എണാട്ട് കുടുംബാംഗം ഷീബാ ജോർജാണ് ഭാര്യ. മക്കൾ: സുനിത്ത്, ലിനിത്ത്, വിനിത്ത് (എല്ലാവരും ഡിട്രോയ്റ്റ്). മരുമക്കൾ : മെറിൽ, പ്രിൻസി, നിറ്റി. സംസ്കാരം പിന്നീട് കേരളത്തിൽ.
വിവരങ്ങൾക്ക്: ബിനോ- 586 909 6399.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഉമ്മൻ ജോർജ് നിര്യാതനായി
05:47 PM Feb 12, 2019 | Deepika.com