ചടങ്ങുകൾ നാമസങ്കീർത്തനത്തിന്റെ കോകിലം പ്രശാന്ത് വർമ്മ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ ശാന്ത മറിയം മുഖ്യ അതിഥിയായി ചടങ്ങിൽ സംഘടന പ്രസിഡന്റ് മുരളീധരൻ അധ്യക്ഷത വഹിച്ചു. ഓണാട്ടുകരയുടെ ജയവിജയൻമാരായ പ്രമോദ് ശൈലനന്ദിനി, പ്രദീപ് ശൈലനന്ദിനി, സംഘടനയുടെ അഡ്വൈസറി ബോർഡ് മെന്പർ ബിനോയ്ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. ജനറൽസെക്രട്ടറി ആകാശ് ഹേമന് സ്വാഗതം പറഞ്ഞ ചടങ്ങിൽ സംഘടനയുടെ ട്രഷറർ സജി ഗോവിന്ദ് നന്ദിയും രേഖപ്പെടുത്തി.
ഭരണി കാഴ്ചകൾ 2019 ന്റെ സുവനീയർ സംഘടനയുടെ അഡ്വൈസറി ബോർഡ് മെന്പർ അനൂപ്, പ്രശാന്ത് വർമ്മക്കു നൽകി പ്രകാശനം ചെയ്തു. സംഘടനയുടെ ആദരവ് ശ്രീ പ്രശാന്ത് വർമ്മക്കു ജയപാലൻ നായർ പൊന്നാട അണിയിച്ചു നൽകുകയും പ്രമോദ് & പ്രദീപ് എന്നിവർക്ക് രാജേഷും, കിഷോറും പൊന്നാട അണിയിക്കുകയും ചെയ്തു. ഇന്ത്യൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. ശാന്ത മറിയത്തിനു ജോയിന്റ് ട്രഷറർ രഞ്ജിത് പൊന്നാട അണിയിച്ചു ആദരിച്ചു. തുടർന്ന് ഭാരതാഞ്ജലി ഡാൻസ് സ്കൂൾ, ചിലന്പൊലി സ്കൂൾ ഓഫ്ഡാൻസ് എന്നിവർ അവതരിപ്പിച്ച ചെട്ടികുളങ്ങര അമ്മയെ പ്രകീർത്തിച്ചുള്ള നൃത്യ നൃത്തങ്ങൾ ഏവരിലും ഹൃദ്യമായ അനുഭവം ഉളവാക്കി.
നൂറുകണക്കിന് താലപ്പൊലിയും, വാദ്യമേളങ്ങളുമായി ആനയിച്ച കെട്ടുകാഴ്ച അക്ഷരാർത്ഥത്തിൽ കുവൈത്തിനെ മറ്റൊരു ചെട്ടികുളങ്ങര ആക്കി മാറ്റുക ആയിരുന്നു. തുടർന്ന് നാമസങ്കീർത്തനകോകിലം ശ്രീ പ്രശാന്ത് വർമയും സംഘവും അവതരിപ്പിച്ച മാനസ ജപലഹരി ആയിരകണക്കിന് ഭക്ത ജനങൾക്ക് വേറിട്ട അനുഭവമായി. സ്രുശാന്തും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം ഭക്ത ജനങ്ങളുടെ കാതുകൾക്ക് ഇന്പമേകി. നൂറു കണക്കിന് അംഗനമാരുടെതാലപ്പൊലിയുടെ സാനിധ്യത്തിൽ ദീപാരാധനയും നടത്തി.
സംഘടനയുടെ ഭാരവാഹികൾ കലാപരിപാടികൾ അവതരിപ്പിച്ച എല്ലാകലാകാര·ാർക്കും കലാകാരികൾക്കും സംഘടനയുടെ പേരിൽ ഉപഹാരം നൽകി അനുമോദിച്ചു. കലാപരിപാടികൾ അരങ്ങേറിയ വേദിയെ ജിഷയും സിന്ധുവും നിയന്ത്രിച്ചു. തികച്ചും ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി(CAPSS Kuwait) സംഘടിപ്പിച്ച കുംഭഭരണി മഹോത്സവത്തിനു തിരശീല വീണു.
റിപ്പോർട്ട്: സലിം കോട്ടയിൽ