ജിദ്ദ: തനിമ മഹ്ജർ മേഖലയുടെ ആഭിമുഖ്യത്തിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു. സനാഇയ്യ കാൾ ആന്റ് ഗൈഡൻസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ജാലിയാത്ത് മാനേജർ അബ്ദുല്ല അൽ സഹ്റാനി ഉദ്ഘാടനം ചെയ്തു.
കാരുണ്യത്തിന്റെ നിറകുടമായിരുന്നു പ്രവാചകനെന്നും ധർമ സമരങ്ങളിൽ പങ്കെടുക്കുന്ന വേളയിൽ പോലും സ്ത്രീകളെയും പ്രായം ചെന്നവരെയും ആരാധനയിൽ ഏർപെടുന്നവരെയും അക്രമിക്കരുതെന്നും സസ്യലതാദികൾ നശിപ്പിക്കരുതെന്നുമാണ് പ്രവാചകൻ പഠിപ്പിച്ചെതെന്നും അദ്ദേഹം പറഞ്ഞു.
തനിമ മേഖല വൈസ് പ്രസിഡന്റ് വി.കെ. ശമീം ഇസുദ്ധീൻ മുഖ്യപ്രസംഗം നടത്തി. സീറ ക്യാന്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രഫ. രാമകൃഷ്ണ റാവു രചിച്ച ’മുഹമ്മദ് മഹാനായ പ്രവാചകൻ’ എന്ന പുസ്തകത്തിനെ ആസ്പദമാക്കി നടത്തിയ പ്രശ്നോത്തരി മത്സരത്തിലെ വിജയികൾക്ക് അബ്ദുല്ല അൽ സഹ്റാനി സമ്മാനങ്ങൾ വിതരണം ചെയ്തു.
മത്സരത്തിൽ യഥാക്രമം നിഷാന്ത്, ശ്രീജിത്ത്, ബിനു മാത്യു എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പ്രസിഡന്റ് ഇ.എസ്. അബ്ദുസലാം അധ്യക്ഷത വഹിച്ചു. കാൾ ആന്റ് ഗൈഡൻസ് മലയാളം വിഭാഗം മേധാവി ഉണ്ണീൻ മൗലവി സമാപന പ്രസംഗം നടത്തി. റഷീദ് തണ്ടശേരി സ്വാഗതവും അസീബ് ഇ സി ഖുർആനിൽ നിന്നും അവതരിപ്പിച്ചു. വഹാബ്, ജുനേഷ് നിലന്പുർ, നിസാർ ബേപ്പൂർ എന്നിവർ നേതൃതം നൽകി.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ
തനിമ സൗഹൃദ സംഗമം സംഘടിപ്പിച്ചു
11:25 PM Feb 11, 2019 | Deepika.com