അബ്ഖൈഖ്: മലയാളി പ്രവാസ സമൂഹത്തിനു വായനയുടെ വാതായനം തുറന്നുകൊണ്ടു നവോദയ സാംസ്കാരികവേദിയുടെ സാംസ്കാരിക വിഭാഗം അബ്ഖൈഖിൽ വായനശാല പ്രവർത്തനം ആരംഭിച്ചു.
വായനയിലൂടെ അറിവ് നേടുക, അറിവിലൂടെ സമൂഹത്തിനു വെളിച്ചം പകരുക എന്ന ആപ്തവാക്യവുമായി നവോദയ സാംസ്കാരികവേദി വെളിച്ചം എന്ന പേരിൽ വായനക്കും, ഇതര സാംസ്കാരിക, സാഹിത്യ പ്രവർത്തനങ്ങൾക്കും അബ്ഖൈഖിൽ തുടക്കം കുറിച്ചു. വായനശാലയുടെ ഉദ്ഘാടനം നവോദയ കേന്ദ്ര എക്സിക്യുട്ടീവ് മെന്പർ രാജചന്ദ്രൻ നിർവഹിച്ചു. ഏരിയ സാംസ്കാരിക കമ്മിറ്റി ചെയർമാൻ പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു . കിഴക്കൻ പ്രവിശ്യയിലെ അറിയപ്പെടുന്ന കവിയും എഴുത്തുകാരെനും ഏരിയ കണ്‍വീനറുമായ റെജി മാത്തുക്കുട്ടിപള്ളിപ്പാട് വായനയുടെ ആവശ്യകതയെ കുറിച്ചു വിശദീകരിച്ചു. ഏരിയ സെക്രട്ടറി അഷ്റഫ്, ഏരിയ പ്രസിഡന്റ് റഹീം പുനലൂർ, കുടുംബവേദി സെക്രട്ടറി ടീ.ജെ. താരിഖ്, ശാന്തപ്പൻ സുരേഷ്, ഹരിദാസൻ, നാസർ പാറപ്പുറത്ത് എന്നിവർ ആശംസകൾ നേർന്നു.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം
നവോദയ വായനശാല ഉദ്ഘാടനം ചെയ്തു
11:21 PM Feb 11, 2019 | Deepika.com