ദമാം: പത്തു മാസത്തോളമായി ശന്പളമില്ലാതെ ദുരിതത്തിൽ കഴിയുന്ന അബ്ഖൈഖിൽ പ്രവർത്തിക്കുന്ന എസ്എഎസ് കന്പനിയിലെ മലയാളികളടക്കം വിവിധ രാജ്യക്കാരായ 18 ഓളം തൊഴിലാളികൾക്കുള്ള ആഹാരസാധനങ്ങളടങ്ങിയ കിറ്റുകളും പച്ചക്കറികൾ, ഇറച്ചി മത്സ്യം വിതരണം ചെയ്തു. അൽ ഹസ്സ നവോദയ ഹോഫൂഫ് ഏരിയ സമാഹരിച്ച ആഹാര സാധനങ്ങളാണ് തൊഴിലാളികൾക്ക് നൽകിയത്.
അബ്ഖൈഖ് ഏരിയ സാമൂഹിക ക്ഷേമ കണ്‍വീനർ ടി.ജെ. താരിഖ്, ജോയിന്റ് കണ്‍വീനർ നിസാർ കൊല്ലം, നവോദയ കേന്ദ്ര ജോയിന്റ് ട്രഷറർ കൃഷ്ണൻ കൊയിലാണ്ടി, കേന്ദ്ര എക്സിക്യുട്ടീവ് മെന്പർ രാജചന്ദ്രൻ, കേന്ദ്ര കമ്മിറ്റി മെന്പർമാരായ ജയപ്രകാശ്, ദേവദാസ്, അജികുമാർ, ഏരിയ രക്ഷാധികാരി മീരാൻ സാഹിബ് ഏരിയ സെക്രട്ടറി അഷ്റഫ്, അബ്ഖൈഖ് ഏരിയ പ്രസിഡന്റ് അബ്ദു റഹീം, ഹഫൂഫ് ഏരിയ പ്രസിഡന്റ് ചന്ദ്രബാബു, വൈസ് പ്രസിഡന്റ് പോൾ വള്ളിക്കാവ്, അൽഹസ്സ ഏരിയാ എക്സിക്യൂട്ടീവ് ഗോപകുമാർ ഹരത്ത്, ബാലകൃഷ്ണൻ, കുംടുംബവേദി കേന്ദ്ര മെന്പർ ബേബി ഭാസ്കർ, ഏരിയ നേതാക്കളായ സുകു രാഘവൻ, വത്സൻ കരിയിൽ, റെജി മാത്തുകുട്ടി പള്ളിപ്പാട്, നാസർ പാറപ്പുറത്ത്, ഹരത്ത് യൂണിറ്റ് എക്സിക്യൂട്ടീവ് ജലാൽ മടത്തറ, മാർക്കറ്റ് യൂണിറ്റ് മെന്പർ മാരായ ഹാഷിം ഷഹനാസ്, ഷമീം അബ്ബാസ് എന്നിവർ സന്നിഹിതരായിരുന്നു.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം
നവോദയ തൊഴിലാളികൾക്ക് ഭക്ഷണകിറ്റ് വിതരണം ചെയ്തു
11:20 PM Feb 11, 2019 | Deepika.com