ഷാർജ: ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ് , പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾ, സ്കൂൾ ഫൈനൽ പരീക്ഷ എഴുതുന്നവർ എന്നിവർക്കായി ക്ലബ് ഹാളിൽ പരീക്ഷ തയാറെടുപ്പ് സെമിനാർ നടത്തി. ഐഎസ് സി സെക്രട്ടറി സണ്ണി ജോർജ് ആമുഖപ്രസംഗം നടത്തി. ക്ലബ് സെക്രട്ടറി പ്രിമസ് പോൾ, കോണ്‍സുലാർ സെക്രട്ടറി മുരളീധരൻ, ഫാറൂഖ് കോഴിക്കോട് , ബൈജു എന്നിവർ നേതൃത്വം നൽകി.
പരീക്ഷക്ക് തയാറെടുക്കാൻ എന്ന വിഷയത്തിൽ അധ്യാപകനും എഴുത്തുകാരനുമായ ഡഗ്ലസ് ജോസഫ് ക്ലാസെടുത്തു. പരീക്ഷാ സമ്മർദ്ദം ഇല്ലാതാക്കാൻ മാതാപിതാക്കളും അധ്യാപകരും കുട്ടികൾക്ക് മാനസിക പിന്തുണ നൽകണമെന്ന് അദ്ദേഹം പറഞ്ഞു.
റിപ്പോർട്ട്: ഡഗ്ലസ് ജോസഫ്
ഖോർഫക്കാൻ ഐഎസ് സി പരീക്ഷ ഒരുക്ക സെമിനാർ
11:17 PM Feb 11, 2019 | Deepika.com