വാഷിംഗ്ടണ്‍ ഡിസി: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോണ്‍ഫറൻസ് 2019ലെ സൗജന്യനിരക്കിലുള്ള രജിസ്ട്രേഷൻ ഫെബ്രുവരി 15ന് അവസാനിക്കുമെന്ന് കോണ്‍ഫറൻസ് കോർഡിനേറ്റർ ഫാ. സണ്ണി ജോസഫ് അറിയിച്ചു.
ഫെബ്രുവരി മൂന്നിന് ഞായറാഴ്ച ടീം അംഗങ്ങൾ ഡെൽവയർവാലി ഡ്വിക്സണ്ഹിൽ സെന്റ് ജോണ്‍സ് ഇടവക സന്ദർശിച്ചു. വി. കുർബാനയ്ക്കുശേഷം നടന്ന ചടങ്ങിൽ വികാരി ഫാ. കുരിയാക്കോസ് വർഗീസ്, ട്രസ്റ്റി അലക്സാണ്ടർ ജോയ്, സെക്രട്ടറി ടോം ചാക്കോ എന്നിവർ ടീം അംഗങ്ങളെ സ്വാഗതം ചെയ്തു. ഫാ. കുരിയാക്കോസ് വർഗീസ് ടീം അംഗങ്ങളെ പരിചയപ്പെടുത്തി.
സഭാ മാനേജിംഗ് കമ്മിറ്റിയംഗം ജോ ഏബ്രഹാം ഇടവകാംഗങ്ങളെ കോണ്‍ഫറൻസിലേക്ക് സ്വാഗതം ചെയ്തു. റീനാ സൂസൻ മാത്യൂസ് രജിസ്ട്രേഷനെക്കുറിച്ചും നേരത്തെ രജിസ്റ്റർ ചെയ്താൽ ലഭിക്കാവുന്ന ഇടവിനെക്കുറിച്ച് സംസാരിച്ചു. സുവനീർ ചീഫ് എഡിറ്റർ ജേക്കബ് ജോസഫ് സുവനീറിനെക്കുറിച്ചും പരസ്യങ്ങളുടെ നിരക്കിനെക്കുറിച്ചും വിവരണം നൽകി. സഭാ മാനേജിംഗ് കമ്മിറ്റിയംഗം ജോ ഏബ്രഹാം, സുവനീർ ചീഫ് എഡിറ്റർ ജേക്കബ് ജോസഫ്, സുവനീർ എഡിറ്റോറിയൽ ബോർഡംഗം റീന സൂസൻ മാത്യൂസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
For online Registration www.fyconf.org
കൂടുതൽ വിവരങ്ങൾക്ക് :
കോർഡിനേറ്റർ- ഫാ. സണ്ണി ജോസഫ് 718 608 5583
ജനറൽ സെക്രട്ടറി- ജോബി ജോണ്‍ 201 321 0045
ട്രഷറർ മാത്യു വർഗീസ് 631 891 8184
റിപ്പോർട്ട്: രാജൻ വാഴപ്പള്ളിൽ
ഫാമിലി കോണ്‍ഫറൻസ്: കുറഞ്ഞ നിരക്കിലുള്ള രജിസ്ട്രേഷൻ വെള്ളിയാഴ്ച അവസാനിക്കും
10:46 PM Feb 11, 2019 | Deepika.com