കുവൈത്ത്: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്ക്) അബാസിയ ഏരിയ കുടുംബ സംഗമവും പുതുവത്സരാഘോഷവും അബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ നടന്നു.
പ്രസിഡന്റ് സുരേഷ് മാധവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി അപ്പുകുട്ടൻ റിപ്പോർട്ട് അവതരണം നടത്തി. രക്ഷാധികാരി പി.എൻ.കുമാർ, ടി.എം.മോഹൻ, വി.ദിലി, ജനറൽ സെക്രട്ടറി പ്രേംരാജ്, വേണുകുമാർ, സുനിൽ രവി, സക്കീർ പുതുനഗരം, ജയപ്രകാശ്, ഹരിദാസ് കണ്ടത്ത്, സലാം പട്ടാമ്പി എന്നിവർ സംസാരിച്ചു. ഹനീഫ പട്ടാമ്പി സ്വാഗതവും രാജി ജയരാജ് നന്ദിയും പറഞ്ഞു. തുടർന്നു അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
റിപ്പോർട്ട്: സലിം കോട്ടയിൽ
പൽപക് അബാസിയ ഏരിയ കുടുംബ സംഗമം
08:26 PM Jan 22, 2019 | Deepika.com