ജിദ്ദ: സംസ്കരണം, ജീവകാരുണ്യം, മനുഷ്യാവകാശ സംരക്ഷണം എന്നീ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന അല്‍-അന്വാര് ജസ്റ്റീസ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷന് (അജ് വ ) എന്ന സംഘടനയുടെ ജിസിസി ഗ്ലോബൽ കമ്മിറ്റി നിലവിൽ വന്നു.
പ്രസിഡന്റായി ചുങ്കപ്പാറ ശറഫുദ്ധീന്‍ ബാഖവി ( ജിദ്ദ )യും ജനറല്‍ സെക്രട്ടറിയായി ഇസ്ഹാഖ് നദ്വി (അബുദാബി )യും നൂറുദ്ദീന്‍ പുതുക്കാട് (ദുബൈ) ട്രഷറർ ആയും ഇബ്രാഹിം കുട്ടി ശാസ്താംകോട്ട തുഫൈല്‍ രക്ഷാധികാരിയായും തെരഞ്ഞെടുക്കപ്പെട്ടു. ഹാഫിള് അന്‍സില്‍ കവലയൂര്‍ ഒമാന്‍, ശംസുദ്ധീന്‍ ഫൈസി കൊട്ടുകാട് ദമാം, സൈനുദ്ധീന്‍ ബാഖവി റോഡുവിള റിയാദ്, അബുസുമയ്യ സക്കരിയ്യ അമാനി ഖുന്‍ഫുദ, നസീറുദ്ധീന്‍ ഫൈസി പൂഴനാട് മക്ക എന്നിവർ വൈസ് പ്രസിഡന്റുമാരായും , മുഹമ്മദ് ബഷീര്‍ പാലച്ചിറ ഒമാന്‍, അഫ് സല് ജബ്ബാര്‍ കൊടുങ്ങല്ലൂര്‍ അബൂദാബി, ഇന്‍സാഫ് മൗലവി വാടാനപ്പള്ളി ബഹറിന്‍, ഹുമയൂണ്‍ വാടാനപ്പള്ളി കുവൈത്ത് എന്നിവർ സെക്രട്ടറിമാരായും പ്രവർത്തിക്കുന്ന ഭരണസമിതിയിൽ എക്സിക്യൂട്ടീവ് അംഗങ്ങളായി ഇല്ല്യാസ് തലശ്ശേരി അബൂദാബി, സൈഫുദ്ധീന്‍ മന്നാനി തണ്ടാശ്ശേരി റിയാദ്, വിജാസ് ഫൈസി ചിതറ ജിദ്ദ, അസീം മന്നാനി ഒമാന്‍, അബ്ദുള്‍ അസീസ് തേവലക്കര റിയാദ്, അനീസ് കൊടുങ്ങല്ലൂര്‍ ജിദ്ദ, ഹാരിസ് മന്നാനി ദമാം, നിസാം പി.എച്ച് അല്‍ ഖസീം, നവാസ് ഐ.സി.എസ് ദഹ്റാന്‍, യൂസുഫ് കൊടുങ്ങല്ലൂര്‍ സലാല, അന്‍സാര്‍ മാമൂട് മസ്ക്കറ്റ്, ശുക്കൂര്‍ കാപ്പില്‍ ജിദ്ദ, അന്‍സാരി കൊട്ടാരക്കര ഖത്തര്‍, മുർഷിദ് മൗലവി മാന്നാർ കുവൈറ്റ് , കലാം മൗലവി കുവൈറ്റ് , മൊയ്ദു ബേക്കൽ ഷാർജ എന്നിവരെയും തെരഞ്ഞെടുത്തു.
റിപ്പോർട്ട് : കെ ടി മുസ്തഫ പെരുവള്ളൂർ
അജ് വ ജിസിസി ഗ്ലോബല്‍ കമ്മിറ്റി നിലവില്‍ വന്നു
08:11 PM Jan 22, 2019 | Deepika.com