പൽപക് വാർഷിക പൊതുയോഗം 25 ന്

07:40 PM Jan 21, 2019 | Deepika.com
കുവൈത്ത്: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈററ് (പൽപക്) പതിനൊന്നാമത് വാർഷിക പൊതുയോഗം ജനുവരി 25ന് (വെള്ളി) മംഗഫ് കല ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 10 മണി മുതൽ നടക്കുന്നതാണ്.

റിപ്പോർട്ട് അവതരിപ്പിക്കൽ, അംഗങ്ങളുടെ ചർച്ച പുതിയ നിർദ്ദേശങ്ങൾ, റിപ്പോർട്ട് അംഗീകരിക്കൽ, നടപ്പുവർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്, ഭാവി പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് പൊതുയോഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് പ്രസിഡന്‍റ് സുരേഷ് മാധവനും ജനറൽ സെക്രട്ടറി പ്രേംരാജും അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ