അബുദാബി : മാർത്തോമ സേവികസംഘത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അബുദാബി മാർത്തോമ ഇടവക സേവികസംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വനിതാ സംഗമം 19 നു മുസഫ മാർത്തോമ ദേവാലയത്തിൽ നടക്കും. വൈകിട്ട് ആറിനു നടക്കുന്ന പരിപാടിയിൽ പ്രമുഖ സാമൂഹ്യ പ്രവർത്തക ദയാബായി മുഖ്യാതിഥിയായി പങ്കെടുക്കും.
ഇടവക വികാരി റവ. ബാബു പി. കുലത്താക്കൽ അധ്യക്ഷത വഹിക്കും. സഹവികാരി റവ. ബിജു സി.പി , സേവികാസംഘം യുഎഇ സെന്റർ പ്രസിഡന്റ് റവ. സുനിൽ എം. ജോണ്, ശാഖാ സെക്രട്ടറി സൂസൻ അലക്സ്, ഇടവകയിലെ മറ്റു സംഘടനാ ഭാരവാഹികൾ എന്നിവർ സംസാരിക്കും.
വൈസ് പ്രസിഡന്റ് മേഴ്സി വി. ജോണ്, ട്രസ്റ്റിമാരായ സൂസൻ ഷാജു ജോണ്, ജോളി ബിജു, ജോയിന്റ് സെക്രട്ടറി അഡ്വ. സിൽസി റേച്ചൽ സാമുവൽ, സൂസൻ മനോജ് , സീമ ജോസഫ്, ബിനി ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. ചടങ്ങിൽ ദയാബായിയേയും സേവികസംഘത്തിലെ മുതിർന്ന അംഗങ്ങളേയും ആദരിക്കും. സേവികാസംഘം ഒരുക്കിയ ഗായകസംഘം ശതാബ്ദി ഗാനം അറബിക് ഉൾപ്പെടെ വിവിധ ഭാഷകളിൽ ആലപിക്കും.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
മാർത്തോമ സേവികാസംഘം ശതാബ്ദി ആഘോഷം 19ന്; ദയാബായി മുഖ്യാതിഥി
10:33 PM Jan 18, 2019 | Deepika.com