ബ​ഹ്റൈ​ൻ എ​സ്കെഎസ്എ​സ്എ​ഫ് മ​നു​ഷ്യ​ജാ​ലി​ക ജ​നു​വ​രി 26ന്; ​സ​ക​രി​യ്യ ഫൈ​സി മു​ഖ്യ​പ്ര​ഭാ​ഷ​ക​ൻ

10:30 PM Jan 18, 2019 | Deepika.com
മ​നാ​മ: റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തി​ൽ ബ​ഹ്റൈ​ൻ എ​സ്കെഎസ്എ​സ്എ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന മ​നു​ഷ്യ​ജാ​ലി​ക​യി​ൽ പ്ര​മു​ഖ വാ​ഗ്മി​യും സ​മ​സ്ത ഇ​സ്ലാ​മി​ക് സെ​ന്‍റ​ർ ഉ​പാ​ദ്ധ്യ സാ​ര​ഥി​യു​മാ​യ സ​ക​രി​യ്യ ഫൈ​സി പ​ന്ത​ല്ലൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

"​രാ​ഷ്ട്ര ര​ക്ഷ​ക്ക് സൗ​ഹൃ​ദ​ത്തി​ന്‍റെ ക​രു​ത​ൽ​ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഇ​ന്ത്യ​ക്ക​ക​ത്തും പു​റ​ത്തും ഗ​ൾ​ഫ് നാ​ടു​ക​ളി​ലു​മാ​യി എ​സ്കെഎസ്എ​സ്എ​ഫ് സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന മ​നു​ഷ്യ​ജാ​ലി​ക​യു​ടെ ഭാ​ഗ​മാ​യാ​ണ് ബ​ഹ്റൈ​നി​ലും മ​നു​ഷ്യ ജാ​ലി​ക ന​ട​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ 8 വ​ർ​ഷ​മാ​യി ബ​ഹ്റൈ​നി​ൽ ന​ട​ന്നു വ​രു​ന്ന മ​നു​ഷ്യ ജാ​ലി​ക​യി​ൽ ബ​ഹ്റൈ​നി​ലെ മ​ത​സാ​മൂ​ഹി​ക​സാ​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രാ​ണ് സം​ബ​ന്ധി​ച്ചു വ​രു​ന്ന​ത്. ജ​നു​വ​രി 26ന് ​മ​നാ​മ ഗോ​ൾ​ഡ് സി​റ്റി​യി​ലെ സ​മ​സ്ത ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​ത്രി 8.30 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മ​നു​ഷ്യ ജാ​ലി​ക​യി​ൽ സ​മ​സ്ത ബ​ഹ്റൈ​ൻ എ​സ്കെഎസ്എ​സ്എ​ഫ് ഭാ​ര​വാ​ഹി​ക​ളും സം​ബ​ന്ധി​ക്കും. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​ച​ര​ണ പ​രി​പാ​ടി​ക​ൾ ബ​ഹ്റൈ​നി​ലെ​ങ്ങും തു​ട​രു​ക​യാ​ണ്.

ക​ഴി​ഞ്ഞ ആ​ഴ്ച ആ​രം​ഭി​ച്ച ച​ലോ ജാ​ലി​ക പ്ര​ച​ര​ണ പ​ര്യ​ട​ന പ​രി​പാ​ടി ഈ ​ആ​ഴ്ച​യും തു​ട​രും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന സ്വാ​ഗ​ത സം​ഘം ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം വെ​ള്ളി​യാ​ഴ്ച മ​നാ​മ​യി​ലെ സ​മ​സ്ത ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക. +973 3341 3570