ജനുവരി 6ന് നെടുന്പാശേരി സാജ് എർത്ത് റിസോർട്ടിൽ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കുടുംബ സംഗമത്തോടനുബന്ധിച്ചു അങ്കമാലി എംഎൽഎയാണ് പോൾ പി. പറന്പിയെ ഷാൾ അണിയിച്ചു ആദരിച്ചത്. അമേരിക്കയിൽ നിന്നും സമ്മേളനത്തിൽ പങ്കെടുത്ത ഡോ. ജോസ് കാനാട്ട്, പി.പി. ചെറിയാൻ എന്നിവരും ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തു.
മൂന്ന് ദശാബ്ദത്തിലധികമായി അമേരിക്കയിലെ ഷിക്കാഗോയിൽ ഫൊക്കാന ഉൾപ്പെടെ വിവിധ സംഘടനകളിൽ പ്രവർത്തിച്ചു കഴിവു തെളിയിച്ച പോൾ പറന്പി തന്റെ പ്രവർത്തനമണ്ഡലം കേരളത്തിലും വ്യാപിപ്പിക്കുന്നതിനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. രോഗികൾക്കും അശരണർക്കും ഫണ്ട് ശേഖരിച്ചു എത്തിച്ചു കൊടുക്കുന്നതു ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനമാണെന്നും ഇതിൽ ആനന്ദം കണ്ടെത്തുന്നതായും പോൾ പറന്പി മറുപടി പ്രസംഗത്തിൽ പറഞ്ഞു.
30 വർഷത്തിലധികമായിട്ടും അമേരിക്കൻ പൗരത്വത്തിനു പോലും അപേക്ഷിക്കാതെ കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന പോൾ പറന്പി അനതിവിദൂരമല്ലാതെ ജനപ്രതിനിധിയാകണമെന്ന് പ്രതീക്ഷവച്ചു പുലർത്തുന്നു. ഗ്ലോബൽ കോർഡിനേറ്റർ ജോസ് പനച്ചി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നിരവധി രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു.
റിപ്പോർട്ട്: പി.പി. ചെറിയാൻ