റിയാദ്: റിയാദ് ഇന്ത്യൻ അസോസിയേഷനും(റിയ) അബീർ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ചുകൊണ്ട് ഇന്ത്യയുടെ എഴുപതാം റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി ജനുവരി 18 വെള്ളിയാഴ്ച 8 മുതൽ 1 മവരെ രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു.
കിംഗ് ഖാലിദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നടത്തുന്ന ഈ രക്തദാന ക്യാന്പ് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി വിനോദ് കുമാർ സിംഗ് ഉദ്ഘാടനം ചെയ്യും. ’രക്തം നൽകൂ, ജീവൻ രക്ഷിക്കൂ ’ എന്ന ആശയത്തെ മുൻനിർത്തി നടത്തുന്ന ഈ രക്തദാന ക്യാന്പിലേക്ക് എല്ലാ രക്ത ദാതാക്കളെയും ക്ഷണിക്കുന്നു. സന്നദ്ധ രക്തദാതാക്കളെ പ്രോൽസാഹിപ്പിക്കാനും രക്തദാനം വഴി നല്ല ആരോഗ്യം സംരക്ഷിക്കുന്നു എന്ന സന്ദേശം എല്ലാവരിലും എത്തിക്കാനും ഈ രക്തദാന ക്യാന്പ് കൊണ്ട് ഉദ്ദേശിക്കുന്നു.
സന്നദ്ധരായ രക്ത ദാതാക്കൾ ഈ നന്പറുകളിൽ ബന്ധപ്പെടുക. ഏലിയാസ് (0507789596 ), ഷെറിൻ ജോസഫ് (0508134817 ).
റിപ്പോർട്ട്: ഷെറിൻ ജോസഫ്
റിയ- അബീർ രക്തദാന ക്യാന്പ് വെള്ളിയാഴ്ച
10:48 PM Jan 17, 2019 | Deepika.com