ഫഹഹീൽ : മംഗലാപുരം സ്വദേശിയായ വിശാൽ കുമാറിനെ മഹ്ബുള്ളയിൽ നിന്നും ജനുവരി 14 മുതൽ കാണാതായതായി പരാതി . കുവൈത്തിൽ റിയൽ എസ്റ്റേറ്റ് കച്ചവടം ചെയ്തുവരികയായിരുന്ന വിശാൽ ജോലി സംബന്ധമായി പുറത്തേക്കു പോയതിനുശേഷം പിന്നീട് ഒരു വിവരവുമുണ്ടായില്ലെന്ന് ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
സ്വദേശികളും വിദേശികളുമായും മികച്ച ബന്ധം കാത്തു സൂക്ഷിക്കുന്ന വിശാൽ തുളു കന്നഡ സമൂഹത്തിൽ സജീവ സാനിധ്യമായിരുന്നു. ഫോണിൽ ബന്ധപ്പെടുവാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. വിശാലിനെ കണ്ടെത്തുന്നതിന് ആവശ്യമായ സഹായം ചെയ്യണമെന്നവശ്യപ്പെട്ട് എംബസിയെ ബന്ധപ്പെടുവാൻ ഒരുങ്ങുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. വിശാലിനെ കണ്ടെത്തുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കർണാടക സ്വദേശിയെ കാണാതായി
10:44 PM Jan 17, 2019 | Deepika.com