സൗത്ത് ഫ്ളോറിഡയിൽ കഴിഞ്ഞ 21 വർഷകാലം ആരോഗ്യ വിദ്യാഭ്യാസരംഗത്തും സാമൂഹ്യസേവനരംഗത്തും നഴ്സസ് അസോസിയേഷനുള്ള പങ്കു പ്രശംസനീയമാണ്. ഈകഴിഞ്ഞ വർഷം ഹൈദരാബാദിൽ കുഷ്ഠരോഗികക്കുള്ള ക്ലിനിക്, ദുരിതാശ്വാസ ക്യാന്പുകൾ, നഴ്സിംഗ് പഠനത്തിനുള്ള ധനസഹായം മുതലായ കാര്യങ്ങളിൽ പതിനായിത്തലധികം ഡോളർസംഭവനചെയ്യുവാൻ അസോസിയേഷന് സാധിച്ചു.
ഭാരവാഹികളായ ഡോ. ബോബി വർഗീസ് (പ്രസിഡന്റ്), സജോ ജോസ് പെല്ലിശേരി(വൈസ് പ്രസിഡന്റ്), പ്രിയ നായർ(സെക്രട്ടറി), ഡോ. മഞ്ജു സാമുവേൽ, നർഗീത്ത അറോറ(അസോസിയേറ്റ് സെക്രട്ടറി), ബിജു ആന്റണി(ട്രഷറർ), ജെറിൻ ജോർജ് (ജോയിന്റ് ട്രഷറർ), ഷീല ജോണ്സൻ(അഡ്വൈസറി ബോർഡ് ചെയർ), നഴ്സിംഗ് വിദ്യാർഥി പ്രസിഡന്റ് മീന ലക്ഷ്മി മോഹൻ എന്നിവർ അസോസിയേഷന് നേതൃത്വം കൊടുക്കുന്നു.
നഴ്സുമാരുടെ ഉന്നതവിദ്യാഭാസത്തിനു ഉൗന്നൽനൽകിയുള്ള പ്രവർത്തനത്തിന് ഡോ. സിബി പീറ്റർ , ഡോ. സുജാമോൾ സ്കറിയ എന്നിവർ നേതൃതം നൽകും. കലാസാംസ്കാരിക മേഖലയിൽ വാണി സുധീഷ്, സിജി ഡെന്നിജോസഫ്, സോന വർഗീസ്, ദിവ്യഫിലിപ്പ് എന്നിവരും ബൈലോ, ആതുരാശ്രുശൂഷ, മെന്പർഷിപ് കമ്മിറ്റികൾക്ക് റീന ഫിലിപ്പ്, ഡെൽവിയ വാതിയേലിൽ, ബിനി തോമസ്, രാജലക്ഷ്മി സുരേഷ്, ബിന്ദു ജിമ്മി, മരിയ ഫ്ളോറ, ബിനുപാപ്പച്ചൻ എന്നിവർ നേതൃത്വം നൽകും. ഡിക്സി ഷാനുവാണ് ഓഡിറ്റർ. എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗങ്ങളായ കുഞ്ഞമ്മ കോശി, ജിനോയ് തോമസ്, രജിത് ജോർജ്, വത്സമ്മ എബ്രഹാം, ബെറ്റ്സി മാത്യു, സ്മിത രാജു, നാൻസി ഫെർണാണ്ടസ് , റോഷ്നി തോമസ് എന്നിവരും അഡ്വൈസറി ബോർഡ് അംഗങ്ങളായ അലിഷാ കുറ്റിയാനി, മേരി തോമസ് , ഷേർലി ഫിലിപ്പ്, അമ്മാൾ ബെർണാഡ്, ഡോ. ജോർജ് പീറ്റർ എന്നിവരടങ്ങുന്ന നാൽപതംഗ കമ്മിറ്റിയാണ് അസോസിയേഷന് ചുക്കാൻ പിടിക്കുന്നത്.
പ്രവത്തനോദ്ഘാടന ചടങ്ങുകളിൽ ബ്രോവാർഡ് കോളേജ് നഴ്സിംഗ്ഡീൻ ഡോ. സാറാ്രെടെ പെൽ മുഖ്യഅതിഥിയായി പങ്കെടുക്കും. തുടർന്ന് എ.പി.ആർ .എൻവേൾഡിന്റിനെ ആഭിമുഖ്യത്തിൽ ഡോ. ജോർജ്പീറ്റർ നയിക്കുന്ന സൗജന്യ ഫ്ളോറിഡ നഴ്സിംഗ്ബോർഡ് അംഗീകൃത ക്ലാസ്സുകളും, ഉന്നതവിദ്യാഭ്യാസരംഗത്തുള്ള നഴ്സുമാരെ ആദരിക്കൽച്ചടങ്ങും നടത്തപ്പെടും. റിപ്പബ്ലിക്ക് ഡേ കലാ സാംസ്കാരിക പരിപാടികളിൽ ബ്രോവാർഡ് കൗന്റി, സിറ്റി, ഇതര അസോസിയേഷൻ ഭാരവാഹികൾ, മതസാമൂഹിക നേതാക്കൾ മുതലായവർ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. ബോബിവർഗീസ് 305 915 4270
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം