കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ വനിത വിംഗായ എംജിഎം സാൽമിയ ഘടകം ഒരുക്കുന്ന ഇഖ്ലാസ് സംഗമം ജനുവരി 17 വ്യാഴാഴ്ച സാൽമിയ ലിറ്റിൽ ഫ്ളവർ സ്കൂളിൽ വൈകുന്നേരം 7 മുതൽ 10 വരെ നടക്കും.
ബോധവൽകരണ ക്ലാസിന് ഹലീമ ഹൈദർ, മരണ വീടും മയ്യത്ത് പരിപാലനവും പുസ്തക വിചാരത്തിന് ഫാത്തിമ്മ ശുഐബ്, ഖുർആനിൽ നിന്ന് സലീന മുഹമ്മദ് റാഫി, ആരോഗ്യ പഠനത്തിന് റാഷിദ നിഹാസ്, കിഡ്സ് സോണിന് ഫാത്തിമ്മ നഷ്വ, തസികിയ്യക്ക് സലീഹ ശുഐബ്, എങ്ങിനെ ഈമാൻ വളർത്താംആനുകാലികത്തിന് ബിസ്മി സുധീർ എന്നിവർ നേതൃത്വം നൽകും. റുബീന അബ്ദുറഹിമാൻ, മുഹ്സിന അഹ്മദ് കുട്ടി എന്നിവർ സംസാരിക്കും.
റിപ്പോർട്ട്: സലിം കോട്ടയിൽ
വനിതാ വിംഗിന്റെ നേതൃത്വത്തിൽ ഇഖ്ലാസ് സംഗമം വ്യാഴാഴ്ച
11:40 PM Jan 16, 2019 | Deepika.com