സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്

11:38 PM Jan 16, 2019 | Deepika.com
കു​വൈ​ത്ത്: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ മ​ഹി​ളാ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​നു​വ​രി 25 വെ​ള്ളി​യാ​ഴ്ച, ഫ​ർ​വാ​നി​യ മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​റി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തു​ന്നു. മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി ന​ട​ത്തു​ന്ന മെ​ഡി​ക്ക​ൽ ക്യാ​ന്പി​ൽ ജ​ന​റ​ൽ മെ​ഡി​സി​ൻ, ത്വ​ക്ക്, ഇ​എ​ൻ​ടി, ഗൈ​ന​ക്കോ​ള​ജി, ഇ​ൻ​നേ​ർ​ണ​ൽ മെ​ഡി​സി​ൻ, പീ​ടി​യാ​ട്രി​ക്സ്, നേ​ത്ര പ​രി​ശോ​ധ​ന, ഓ​ർ​ത്തോ​പീ​ഡി​ക്സ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പ​രി​ച​യ സ​ന്പ​ന്ന​രും പ്ര​മു​ഖ​രു​മാ​യ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്.

രാ​വി​ലെ 8 മു​ത​ൽ ഉ​ച്ച​യ്ക്ക് 1 വ​രെ ഉ​ള്ള ക്യാ​ന്പി​ൽ അ​സോ​സി​യേ​ഷ​ൻ മെ​ന്പ​ർ​മാ​ർ​ക്കും മ​റ്റു വ്യ​ക്തി​ക​ൾ​ക്കും പ​രി​ശോ​ധ​ന​ക്ക് എ​ത്താ​വു​ന്ന​താ​ണ്. മ​ഹി​ളാ​വേ​ദി എ​ല്ലാ വ​ർ​ഷ​ങ്ങ​ളി​ലും ന​ട​ത്തി വ​രു​ന്ന ഈ ​സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് മി​ക​ച്ച സേ​വ​ന​വും, ജ​ന​പ​ങ്കാ​ളി​ത്ത​വും കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി​ട്ടു​ള്ള​താ​ണ്.

പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ 55768727, 66488898, 66982237, 69026602, 55839915 എ​ന്നീ ന​ന്പ​റു​ക​ളി​ൽ വി​ളി​ച്ചോ ഈ ​ലി​ങ്ക് (//bit.ly/kdamed) വ​ഴി​യോ ജ​നു​വ​രി 20 ന് ​മു​ൻ​പ് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ