ഫുജൈറ: കൈരളി കൾചറൽ അസോസിയേഷൻ ഹാൾ ദിബ്ബയിൽ ദുബായ് ഇന്ത്യൻ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. ജനുവരി 18 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു ആരംഭിക്കുന്ന കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസിൽ പൊതു ജനങ്ങൾക്ക് പരാതികൾ ബോധിപ്പിക്കാൻ അവസരം ലഭിക്കുന്നതാണ്. തുടർന്ന് കോണ്‍സുലർ സേവനവും ലഭ്യമാണ്.
അഫിഡവിറ്റുകൾ സാക്ഷ്യപ്പെടുത്തൽ, പവർ ഓഫ് അറ്റോർണി, പാസ്പോർട്ട് അനുബന്ധസേവനങ്ങൾക്ക് ഈസ്റ്റ് കോസ്റ്റ് മേഖലയിലെ മുഴുവൻ പ്രവാസികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് കൈരളി കൾചറൽ അസോസിയേഷൻ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 055 5597104/ 09 2446064
ദുബായിൽ ഇന്ത്യൻ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
11:36 PM Jan 16, 2019 | Deepika.com