ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ഫൊറോനായിൽ ഇടവക നേത്യത്വത്തേപ്പറ്റിയുള്ള സെമിനാറും വിവിധ മിനിസ്ട്രികളുടെ ആക്ഷൻ പ്ലാനും അവതരിപ്പിച്ചു. കഴിഞ്ഞ ഡിസംബർ 23 ഞായറാഴ്ച 9.45 ന് ഫൊറോനാ വികാരി റവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ കാർമികത്വത്തിലുള്ള വി. കുർബാനക്കുശേഷം, ഫൊറോനാ നേത്യുത്വത്തേപ്പറ്റിയുള്ള സെമിനാർ നടന്നു.
മുത്തോലത്തച്ചൻ ഇടവകയിൽ സേവനം അനുഷ്ടിക്കുന്ന എല്ലാ വോളന്റിയർമാർക്കുമുണ്ടാവേണ്ട നേത്യത്വഗുണങ്ങളേപ്പറ്റി വിശദീകരിക്കുകയും, അവരിൽ നിന്ന് ഇടവകയും സഭയും എന്താണ് പ്രതീക്ഷിക്കുന്നതെന്ന് സംഗ്രഹിക്കുകയും ചെയ്തു. തുടർന്ന് ഇടവകയിൽ പ്രവർത്തിക്കുന്ന വിവിധ മിനിസ്ട്രികളുടെ 2019-20 വർഷങ്ങളിലേക്കുള്ള ആക്ഷൻ പ്ലാൻ അവതരിപ്പിച്ചു.
റിപ്പോർട്ട്: ബിനോയി സ്റ്റീഫൻ
ഷിക്കാഗോ തിരുഹ്യദയ ഫൊറോനയിൽ സെമിനാറും വിവിധ മിനിസ്ട്രികളുടെ ആക്ഷൻ പ്ലാനും അവതരിപ്പിച്ചു
11:28 PM Jan 16, 2019 | Deepika.com