ക്രിസ്മസിനോടനുബന്ധിച്ചു അസൻഷൻ മാർത്തോമ പള്ളിയുടെ പരീഷ് ഹാളിൽ നടന്ന ചടങ്ങിൽ കടവിന്റെ പ്രസിഡന്റ് രാജീവ് ചെറിയാനിൽ നിന്നും ഫോമാ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം 21000 ഡോളറിന്റെ ചെക്ക് ഏറ്റുവാങ്ങി. മിഡ് അറ്റ്ലാന്റിക് റീജണൽ വൈസ് പ്രസിഡന്റ് ബോബി കെ. തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവല്ല ഫോമാ വില്ലേജ് കോർഡിനേറ്റർ ടി. ഉണ്ണികൃഷ്ണൻ സ്വാഗത പ്രസംഗവും അനു സക്കറിയ നന്ദി പ്രകാശനവും നടത്തി.
കടവ് നിലവിൽ ഫോമയുടെ അംഗസംഘടനയല്ല, എന്നിരുന്നാലും ഫോമയുടെ ഈ മഹത്തായ കർമ്മ പദ്ധതിയിൽ പങ്കാളിയാവാൻ കഴിഞ്ഞത് ഫോമയുടെ കാര്യനിർവഹണ ശേഷിയും വിശ്വാസ്യതയും കൊണ്ടാണെന്നു കടവ് ഭാരവാഹികളായ വിജേഷ്, രാജേഷ്, ഷാജു, റഹ്മാൻ, സുജേഷ്, രാജേഷ് എന്നിവർ അറിയിച്ചു. ഫോമയിലേക്ക് ഈ തുക ലഭ്യമാക്കുവാനും ഈ ചടങ്ങ് സംഘടിപ്പിക്കുവാനും മുൻകൈയെടുത്ത അനു സക്കറിയയെയും, ടി. ഉണിക്കൃഷ്ണനെയും ഫോമാ പ്രസിഡന്റ്ഫിലിപ്പ് ചാമത്തിലും, ജനറൽ സെക്രട്ടറി ജോസ് എബ്രഹാമും പ്രത്യേകം അഭിനന്ദിച്ചു.
ഫോമാവില്ലേജ് പ്രൊജക്റ്റ് കോർഡിനേറ്റർ അനിയൻ ജോർജ്, ഫോമാ മുൻ പ്രസിഡന്റ് ബെന്നി വച്ചാച്ചിറ, ഫോമാ മുൻ ജനറൽ സെക്രട്ടറി ജിബി തോമസ്, നാഷണൽ കമ്മിറ്റി മെന്പറായ ജയ്മോൾ ശ്രീധർ, ജുഡീഷ്യൽ വൈസ് ചെയർമാൻ യോഹന്നാൻ ശങ്കരത്തിൽ, മുൻ ജോയിന്റ് സെക്രട്ടറി വിനോദ് കോണ്ടൂർ, മുൻ നാഷണൽ കമ്മിറ്റി അംഗം സിറിയക് കുര്യൻ, മാപ് ജനറൽ സെക്രട്ടറി തോമസ് ചാണ്ടി, കാഞ്ച് സെക്രട്ടറി ബൈജു വർഗീസ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.
റിപ്പോർട്ട്: പന്തളം ബിജു തോമസ്