ന്യൂയോർക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാർ ഫൊറോന ഇടവകയിലെ കപ്പിൾസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ പ്രീ മാര്യേജ് കോഴ്സ് മാർച്ച് 22, 23, 24( വെള്ളി, ശനി, ഞായർ) തീയതികളിൽ ഒസിനിംഗിലുള്ള മരിയൻ ഡെയിൽ റിട്രീറ്റ് സെന്ററിൽ വച്ച് നടത്തും. കോഴ്സിന്റെ ഡയറക്ടർ റവ. ഫാ. പോൾ ചാലിശേരിയാണ്. റിട്രീറ്റ് സെന്ററിൽ താമസിച്ചു വേണം ക്ലാസിൽ പങ്കെടുക്കുവാൻ. താമസവും ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. ആദ്യം റജിസ്റ്റർ ചെയ്യുന്ന 25 പേർക്കു മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂ.
നാട്ടിലോ, അമേരിക്കയിലോ വച്ചു വിവാഹിതരാകുവാൻ ആഗ്രഹിക്കുന്ന സീറോ മലബാർ യുവതി, യുവാക്കൾക്കു പങ്കെടുക്കാം. വിവരങ്ങൾക്ക്: സിബിച്ചൻ മാന്പിള്ളി, 914 525 4013.
Email:mampillils@gmail.com.ഫാ. ജോസ് കണ്ടത്തിക്കുടി (വികാരി): 201 681 6021.
റിപ്പോർട്ട്: ഷോളി കുന്പിളുവേലി
ന്യൂയോർക്കിൽ പ്രീ മാര്യേജ് കോഴ്സ് മാർച്ച് 22 മുതൽ
11:24 PM Jan 16, 2019 | Deepika.com