കുവൈത്ത്: കുവൈറ്റ് എലത്തൂർ അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം ജനുവരി 18 വെള്ളിയാഴ്ച്ച ജുമുഅ നമസ്കാരാനന്തരം അബാസിയ ലേണേഴ്സ് അക്കാദമിക്ക് എതിർവശമുള്ള ഹെവൻ റസ്റ്ററന്റിൽ വച്ചു നടത്തപ്പെടും.
കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും സാന്പത്തിക റിപ്പോർട്ടും അവതരിപ്പിക്കുകയും പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്യുന്ന ജനറൽ ബോഡി മീറ്റിംഗിലേക്കു കുവൈത്തിലുള്ള എല്ലാ എലത്തൂർ നിവാസികളെയും ക്ഷണിച്ചു കൊള്ളുന്നതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക റഫീഖ് നടുക്കണ്ടി (97398453),നാസർ മോയിങ്കണ്ടി (66780404) ആഷിഖ് എൻ ആർ (69605757)
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റ് എലത്തൂർ അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം
11:20 PM Jan 15, 2019 | Deepika.com