പന്പയുടെ ക്രിസ്മസ് നവവത്സരാഘോഷങ്ങൾക്ക് 2018ലെ പ്രസിഡന്റ് ജോർജ് ഓലിക്കൽ തിരികൊളുത്തി. വൈസ് പ്രസിഡന്റ് ജോണ്‍ പണിക്കർ പുതിയ നേതൃത്വത്തെ പരിചയപ്പെടുത്തി ഏവരെയും സ്വാഗതം ചെയ്തു. തദവസരത്തിൽ മോഡി ജേക്കബിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമതി ചാർജെടുത്തു.
2019ലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റ് മോഡി ജേക്കബ് നിർവഹിച്ചു. അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് 2019ലെ പ്രവർത്തനങ്ങളുടെ രുപരേഖ അവതരിപ്പിച്ചു. വിൽപ്പത്ര സെമിനാർ, വിൽപ്പത്രം തയാറാക്കൽ ക്യാന്പ്, വൈറ്റ് ഹൗസ്, ക്യപ്പിറ്റോൾ ഹിൽ ടൂർ, മാതൃദിനാഘോഷം, സാഹിത്യസമ്മേളനം, വോട്ടർ രജിസ്സ്റ്ററേഷൻ കാന്പയിൻ, യൂത്ത് ഗാല എന്നിവയായിരിക്കും 2019-ലെ പ്രധാന പരിപാടികൾ.
പെൻസിൽവേനിയ സ്റ്റേറ്റ് സെനറ്റർ ജോണ്‍ സബറ്റീന മുഖ്യ അതിഥിയായിരുന്നു. പന്പയുടെ സിവിക് പ്രവർത്തനങ്ങളെയും, ജീവകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങളെയും അഭിനന്ദിച്ചു. ഫിലാഡൽഫിയ സിറ്റി കൗണ്‍സിൽ അറ്റ് ലാർജിലേí് മത്സരിക്കുന്ന മെലീസ റോബിൻസ് ആശംസകൾ നേർന്നു.
ഫാ. ഫിലിപ്പ് മോഡയിൽ നവവത്സര സന്ദേശം നൽകി. പോസ്റ്റ് മോഡേണ്‍ യുഗത്തിലെ മൂല്യശോഷണവും, കുപ്രചരണങ്ങളും സമൂഹത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് വിശദീകരിച്ചു.
പന്പ ബിൽഡിംഗ് പ്രെജക്ട് ചെയർമാൻ അലക്സ് തോമസ് ന്ധന്ധപന്പ വിഷൻ 2020’’ പന്പí് 2020- ൽ പുതിയൊരു കമ്മനണിറ്റി സെന്റർ എന്ന പ്രമേയം അവതരിപ്പിച്ചു.
ട്രൈസ്സ്റ്റേറ്റ് കേരള ഫോറം ചെയർമാൻ ജോഷി കുര്യാക്കോസ്, കൗണ്‍സിൽ ഓഫ് ഇന്ത്യൻ ഓർഗനൈസേഷൻ ചെയർമാൻ, സുധ കർത്ത, പന്പ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ അറ്റോർണി ബാബു വറുഗീസ്, ഒർമ്മ പ്രസിഡന്റ് ജോസ് ആറ്റുപുറം പന്പ വിമൻസ് ഫോറം കോഡിനേറ്റർ അനിത ജോർജ്ജ്, ലിറ്റററി കോഡിനേറ്റർ ജോർജുകുട്ടി ലൂക്കോസ്, എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി സുമോദ് നെല്ലിക്കാല നന്ദി പ്രകാശനം നടത്തി. തുടർന്നു നടന്ന കലാപരിപാടികൾ സുമോദ് നെല്ലിക്കാല, അനിത ജോർജ്ജ്, മിനി എബി എന്നിവർ ക്രമീകരിച്ചു.
അനൂബ് ജേക്കബ്, റ്റിനു ജോണ്സണ്, സുനിൽ തകടിപറന്പിൽ എന്നിവർ ഗാന സന്ധ്യí് നേതൃത്വം നൽകി. പന്പ വിമൻസ് ഫോറം അവതരിച്ച വിവിധ കലാപരിപാടികളും, ഫാമിലി ഗെയിംസും ആഘോഷത്തിന് നിറം പകർന്നു. ഫീലിപ്പോസ് ചെറിയാൻ, ജേക്കബ് കോര, മാക്സ്വെൽ ഗിഫോർഡ്,
തോമസ് പോൾ, ബോബി ജേക്കബ്, ജോർജ്ജ് നടവയൽ, രാജൻ സാമുവൽ, ജൂലി ജേക്കബ്, എന്നിവർ ആഘോഷ പരിപാടിൾ എകോപിപ്പിച്ചു. മിനി എബി, അനിത ജോർജ്ജ് എന്നിവർ എംസി ആയിരുന്നു. വിഭവ സമൃദ്ധമായ സദ്യയോടെ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ സമാപിച്ചു.
പന്പയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക:
മോഡി ജേക്കബ് (പ്രസിഡന്റ്), 215 667 0801, സുമോദ് നെല്ലിക്കാല (ജനറൽ സെക്രട്ടറി) 267 322 8527215, ജോർജ് ഓലിക്കൽ(ട്രഷറർ) 215 873 4365 ിൃശ2019ഷമിൗ15ുമാുമബരലഹലയൃമേ.ഷുഴ
റിപ്പോർട്ട്: ജോർജ് ഓലിക്കൽ