ദോഹ: വ്യവസായിക, സാമൂഹിക, ജീവകാരുണ്യ, ജനസേവന രംഗങ്ങളിൽ ശ്രദ്ദേയനായ കൂട്ടപ്പുലാൻ അബ്ദുൽ ഹമീദ് ഹാജിയെ ടാലന്റ് പബ്ലിക് സ്ക്കൂൾ ആദരിച്ചു. വടക്കാങ്ങരയിൽ നടന്ന സ്ക്കൂൾ വാർഷികാഘോഷത്തിൽ വെച്ചാണ് അദ്ദേഹത്തെ ആദരിച്ചത്. നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാൻ അനസ് അബ്ദുൽ ഖാദർ അദ്ദേഹത്തിന് പൊന്നാടയണിയിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. സിന്ധ്യ ഐസക്, പി.ടി.എ പ്രസിഡന്റ് സി.എച്ച് മുഹമ്മദലി, മദർ പി.ടി.എ പ്രസിഡന്റ് അസ്ലമിയ, ട്രസ്റ്റ് വൈസ് ചെയർമാൻ യു.പി മുഹമ്മദ് ഹാജി, കെ. അബൂബക്കർ മൗലവി, കേരളഭൂഷണം ജനറൽ മാനേജർ ജൗഹറലി തങ്കയത്തിൽ, മീഡിയ പ്ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര, സ്ക്കൂൾ മാനേജർ യാസർ കരുവാട്ടിൽ, സ്ക്കൂൾ എജ്യൂക്കേഷണൽ കൗണ്സിലർ എസ്.എം അബ്ദുല്ല, അക്കാദമിക് കോർഡിനേറ്റർ ഫർസാന തുടങ്ങിയവർ സംബന്ധിച്ചു.
ജീവകാരുണ്യ പ്രവർത്തന രംഗത്തും ജനസേവന രംഗത്തും ഹമീദ് ഹാജിയുടെ സേവനങ്ങൾ ശ്ലാഘനീയമാണെന്ന് ചെയർമാൻ അനസ് അബ്ദുൽ ഖാദർ പറഞ്ഞു. ആഗോളാടിസ്ഥാനത്തിൽ തന്നെ വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടാലന്റ് പബ്ലിക് സ്കൂളിന്റെ നേട്ടങ്ങളെ പ്രശംസിച്ച ഹമീദ് ഹാജി സ്ഥാപനത്തിന്റെ ഉത്തോരത്തരമുള്ള വളർച്ചയിൽ സംതൃപ്തി രേഖപ്പെടുത്തുകയും പുരോഗതിയിലേക്കുള്ള കുതിച്ചു ചാട്ടത്തിന് തന്നാലാവുന്ന എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.
സൗദി അറേബ്യയിലെ കെ.പി വെഞ്ച്വേഴ്സ് റാസ് അൽ ഖൈമയിലെ അൽ മാസ സ്വീറ്റ് വാട്ടർ കന്പനി, മങ്കടയിലെ കെ.പി മാൾ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളുടെ അമരക്കാനായ ഹമീദ് ഹാജി മങ്കടയിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി ജീവകാരുണ്യ സംരംഭങ്ങളുടെ സഹയാത്രികനാണ്. സ്ക്കൂൾ വാർഷികത്തിന് സാങ്കേതിക പരിശീലനം നൽകിയ ബക്കർ ഷായെ ചടങ്ങിൽ ഹമീദ് ഹാജി മെമന്േറാ നൽകി ആദരിച്ചു.
റിപ്പോർട്ട്: അഫ്സൽ കിലയിൽ
കൂട്ടപ്പുലാൻ അബ്ദുൽ ഹമീദ് ഹാജിക്ക് ടാലന്റ് സ്കൂളിന്റെ ആദരം
01:40 AM Jan 15, 2019 | Deepika.com