മസ്കറ്റ്: മസ്കറ്റിന്റെ വർണാഭമായ ഉത്സവത്തിന് തിരിതെളിഞ്ഞു. ’ഒത്തൊരുമയും സന്തോഷവും’ എന്ന തലക്കെട്ടിൽ നടക്കുന്ന ഫെസ്റ്റിവൽ ഫെബ്രുവരി ഒന്പതിനാണ് അവസാനിക്കുക. നസീം ഗാർഡനും , അൽ അമിറാത്ത് പാർക്കുമാണ് മസ്കത്ത് ഫെസ്റ്റിവലിന്റെ മുഖ്യ വേദികൾ. വൈകീട്ട് നാലു മുതലാകും വേദികളിലേക്കുള്ള പ്രവേശനം.
സാധാരണ ദിവസങ്ങളിൽ രാത്രി 11നാണ് ഫെസ്റ്റിവൽ അവസാനിക്കുന്നത്. വാരാന്ത്യ ദിവസങ്ങളിൽ രാത്രി 12 വരെ ഉത്സവ വേദികൾ സജീവമായിരിക്കും. മുതിർന്നവർക്ക് 200 ബൈസയും കുട്ടികൾക്ക് 100 ബൈസയുമാണ് പ്രവേശന ഫീസ്.
ഒമാൻ ഒോട്ടാമൊബൈൽ അസോസിയേഷൻ മൈതാനി, റോയൽ ഓപെറ ഹൗസ്, ഖുറം സിറ്റി ആംഫി തിയറ്റർ എന്നിവിടങ്ങളിലും പരിപാടികൾ നടക്കും. അമിറാത്ത് പാർക്കിൽ വാണിജ്യമേള, അമ്യൂസ്മെൻറ് പാർക്ക്, ഗെയിംസ്, സ്റ്റേജ് പരിപാടികൾ, സംഗീത പരിപാടികൾ തുടങ്ങിയ പരിപാടികൾ നടക്കും.
റിപ്പോർട്ട്: ബിജു വെണ്ണിക്കുളം
ഓമനിൽ മസ്കറ്റ് ഫെസ്റ്റിവൽ ആരംഭിച്ചു
01:36 AM Jan 15, 2019 | Deepika.com