കുവൈത്ത്: അബാസിയയിലെ ഷാൻഗ്രില ബിൽഡിംഗ് നിവാസികളുടെ കൂട്ടായ്മയായ ഷാൻഗ്രില ബിൽഡിംഗ് അസോസിയേഷൻ (സൂപ്പർ എക്സിബിഷന് ബിംഡിംഗ്) പുതുവത്സരാഘോഷവും കുടുംബസംഗമവും ’സ്പാർക്കിളിംഗ് നൈറ്റ് 2019’ സംഘടിപ്പിച്ചു.
ചാച്ചൂസ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടികൾ അസോസിയേഷൻ പ്രസിഡന്റ് ശരത് കുമാറിന്റെ സ്വാഗത പ്രസംഗത്തോടെ തുടങ്ങിയ ചടങ്ങിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, കപ്പിൾ ഗെയിംസ് മുതലായവ അരങ്ങേറി. ചടങ്ങിൽ കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫിനെ പൊന്നാട നൽകി ആദരിച്ചു. പ്രശസ്ത മിമിക്രി താരവും ഗായകനും നടനുമായ കലാഭവൻ നവാസ് പ്രോഗ്രാമിൽ ആശംസ അർപ്പിച്ചു സംസാരിച്ചു.
പ്രോഗ്രാം കോ ഓർഡിനേറ്റർസ് സിനു, റഫീഖ്, ജയൻ, ഗോകുൽ, മാത്യു, ജിനു, സിബി, ലിനോ, ഹരി, ലത , ദിവ്യ, ഡാലിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഒരേ ഫ്ളാറ്റിലുള്ളവർ പരസ്പരം അറിയാനും ബന്ധം ദൃഢതമാക്കാനും നാട്ടിലേതുപോലെ ബിൽഡിംഗ് നിവാസികൾക്ക് ഒത്തൊരുമയുടെ നവനുഭൂതി സമ്മാനിച്ച ആഘോഷമായി മാറി ഈ സംഗമമെന്ന് സമാപന പ്രസംഗം നിർവഹിച്ച അയൂബ് നെച്ചിക്കാട്ട്തറയിലിൽ സൂചിപ്പിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഷാൻഗ്രില ബിൽഡിംഗ് അസോസിയേഷൻ പുതുവത്സരാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു
01:31 AM Jan 15, 2019 | Deepika.com