ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പും സം​ഘ​ടി​പ്പി​ച്ചു

01:26 AM Jan 15, 2019 | Deepika.com
കു​വൈ​ത്ത്: ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (IAK) ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​വും സം​ഘ​ട​ന​യു​ടെ പ്ര​ഥ​മ പ്ര​സി​ഡ​ന്‍റും കു​വൈ​ത്തി​ലെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ ജോ​യ് മു​ണ്ട​ക്കാ​ടി​നു യാ​ത്ര​യ​യ​പ്പും സം​ഘ​ടി​പ്പി​ച്ചു. ജ​നു​വ​രി 12 ശ​നി​യാ​ഴ്ച അ​ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കു​വൈ​ത്തി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക വ്യ​വ​സാ​യി​ക രം​ഗ​ത്തെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ഫോ​റം മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​അ​മീ​ർ അ​ഹ​മ്മ​ദ് നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് തോ​മ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സു​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൂ​റ്റാ​ണ്ടു ക​ണ്ട പ്ര​ള​യ​ത്തി​ന്‍റെ ആ​ദ്യ നാ​ളു​ക​ൾ മു​ത​ൽ ഇ​ടു​ക്കി ജി​ല്ല​യി​ൽ ന​ട​ത്തി വ​രു​ന്ന ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി പു​ന​ർ​നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ങ്ങ​ളോ​ട് ബ​ന്ധ​പ്പെ​ട്ടു സം​ഘ​ട​ന പ്ര​ഖ്യാ​പി​ച്ച ന്ധ​സ​ഹോ​ദ​ര​ന് ഒ​രു വീ​ട്ന്ധ പാ​ർ​പ്പി​ട പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ദ്യ വീ​ടി​ന്‍റെ ത​റ​ക്ക​ല്ല​ടീ​ൽ ഇ​ടു​ക്കി എം​പി​യും സം​ഘ​ട​ന​യു​ടെ ര​ക്ഷാ​ധി​കാ​രി​യു​മാ​യ അ​ഡ്വ. ജോ​യ്സ് ജോ​ർ​ജ് ക​ഴി​ഞ്ഞ മാ​സം നി​ർ​വ​ഹി​ച്ച​താ​യും അ​ടു​ത്ത വീ​ടി​ന്‍റെ നി​ർ​മ്മാ​ണം ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക​കം ആ​രം​ഭി​ക്കു​മെ​ന്നും, കൂ​ടാ​തെ പു​തു​വ​ർ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ഒ​രു ല​ക്ഷം രൂ​പ​യു​ടെ ചി​കി​ത്സ സ​ഹാ​യം വി​ത​ര​ണം ചെ​യ്യു​വാ​ൻ സാ​ധി​ച്ച​തും ഇ​ക്കാ​ല​യ​ള​വി​ലെ പ്ര​വ​ർ​ത്ത​ന നേ​ട്ട​മാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തു​ട​ർ​ന്ന് വ​നി​ത​വേ​ദി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷം​ല ബി​ജു യാ​ത്ര​യ​യ​പ്പു സ​ന്ദേ​ശം ന​ൽ​കി. ജോ​യ് മു​ണ്ട​ക്കാ​ടി​നും ഭാ​ര്യ ക്യാ​പ്റ്റ​ൻ റോ​സ് ഫ്രാ​ൻ​സി​സി​നും മൊ​മെ​ന്േ‍​റാ ന​ൽ​കി ആ​ദ​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ടോം ​എ​ട​യോ​ടി, ലോ​ക് കേ​ര​ളാ സ​ഭ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്കൊ​പ്പം കു​വൈ​ത്തി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക വ്യ​വ​സാ​യി​ക രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​രും ആ​ശം​സ​ക​ൾ അ​റി​യി​ച്ചു സം​സാ​രി​ച്ചു. ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ വി​കാ​ര​നി​ർ​ഭ​ര​മാ​യ യാ​ത്ര​യ​യ​പ്പി​നു ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി ജോ​യ് മു​ണ്ട​ക്കാ​ടും ഭാ​ര്യ​യും മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

ക്രി​സ്മ​സ് ക​രോ​ൾ, കോ​ൽ​ക്ക​ളി, നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ , കു​വൈ​റ്റി​ലെ പ്ര​മു​ഖ മ്യൂ​സി​ക് ബാ​ൻ​ഡാ​യ ഡി​ലൈ​റ്റ്സ് അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള തു​ട​ങ്ങി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ർ​ദ്ധ​രാ​ത്രി വ​രെ നീ​ണ്ട ആ​ഘോ​ഷ​ത്തി​ന് മാ​റ്റു കൂ​ട്ടി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ