കുവൈത്ത്: കുവൈത്തിലെ പ്രവാസി സമൂഹത്തിൽ ആതുരസേവന രംഗത്ത് രക്തദാനപ്രചാരണപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന നവമാധ്യമ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിലുള്ള 2019 ലെ ആദ്യ രക്തദാനക്യാന്പ്, കുവൈത്തിലെ പ്രമുഖ കോണ്ട്രാക്ടിംഗ് കന്പനിയായ KAEFER ജനറൽ ട്രേഡിംഗ് കോണ്ട്രാക്ടിംഗ് കന്പനിയുടെ സജീവപങ്കാളിത്തത്തോടെ ജാബ്രിയയിലുള്ള സെൻട്രൽ ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ചു.
കെഇഫെർ കന്പനിയുടെ ഈ മാസം അവസാനം സംഘടിപ്പിക്കുന്ന വാർഷികാഘോഷങ്ങളുടെ മുന്നോടിയായാണ് സാമൂഹ്യപ്രതിബദ്ധതയുള്ള രക്തദാനം എന്ന മഹത്തായ കർമ്മത്തിൽ ജീവനക്കാർ പങ്കാളികളായത്. രക്തദാനപ്രവർത്തനങ്ങളിൽ പങ്കെടുത്തതിനുളള പ്രശംസാഫലകം ബിഡികെ കുവൈത്ത് ചാപ്റ്റർ പ്രവർത്തകർ കെഇഫെർ കന്പനിയുടെ പ്രതിനിധികൾക്ക് കൈമാറി. കൂടാതെ, ക്യാന്പിൽ പങ്കെടുത്ത എല്ലാ രക്തദാതാക്കൾക്കും സാക്ഷ്യപത്രങ്ങളും വിതരണം ചെയ്തു.
2011 ൽ വിനോദ് ഭാസ്കരൻ എന്ന ചങ്ങനാശേരി സ്വദേശിയുടെ ആശയത്തിൽ ഉദയം കൊണ്ട ബ്ലഡ് ഡോണേഴ്സ് കേരള, വർഷങ്ങൾക്കിപ്പുറം കേരളത്തിലെന്പാടും, കൂടാതെ കുവൈത്ത്, യുഎഇ., ഖത്തർ, ഒമാൻ, ബഹ്റൈൻ, സൗദി, സിംഗപ്പൂർ തുടങ്ങിയ വിദേശ രാജ്യങ്ങളിലും രക്തദാനമേഘലയിലും, മറ്റു1 ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്.
കുവൈത്തിലെ പ്രവാസി സമൂഹത്തിൽ രക്തദാന ക്യാന്പുകൾ, ബോധവൽക്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കുവാനും; അടിയന്തിര സാഹചര്യങ്ങളിൽ രക്തദാതാക്കളെ ലഭിക്കുവാനും ബിഡികെ കുവൈത്ത് ടീമിനെ 6999 7588 / 6930 2536 / 5151 0076 എന്നീ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ
രക്തദാനവുമായി പ്രവാസി തൊഴിലാളികൾ
01:25 AM Jan 15, 2019 | Deepika.com