ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തിൽ 2018 ഡിസംബർ 24 തിങ്കളാഴ്ച വൈകുന്നേരം 7ന് ക്രിസ്മസ് ആഘോഷം നടത്തപ്പെട്ടു. വികാരി റവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ കാർമ്മികത്വത്തിലാണ് തിരുപ്പിറവിയുടേയും ശാന്തിയുടേയും സമാധാനത്തിന്റേയും നന്മയുടേയും സ്നേഹത്തിന്റേയും പങ്കുവയ്ക്കലിന്റേയും സന്ദേശമായ ക്രിസ്മസ് ആഘോഷങ്ങൾ ഭക്തിപൂർവം നടന്നത്.
ഭക്തിനിർഭരമായ തിരുകർമ്മങ്ങളുടെ മധ്യേനടന്ന ക്രിസ്മസ് സന്ദേശത്തിൽ ദൈവം ആദിമാതാപിതാക്കൾക്ക് നൽകിയ വാഗ്ദാനപ്രകാരം വിനയാന്വതനായി കാലിത്തൊഴുത്തിൽ രാജാധിരാജനും, സകലത്തിന്റേയും ഉടയവനും പരിപാലകനുമായ ദൈവപുത്രൻ പൂർണമനുഷനായി ഭൂജാതനായതിനെപ്പറ്റി മുത്തോലത്തച്ചൻ അനുസ്മരിപ്പിച്ചു. ഫൊറോനയിലെ എല്ലാ അംഗങ്ങൾക്കും ഉണ്ണിയേശുവിന്റെ ശാന്തിയും സമാധാനവും ആശംസിക്കുകയും ക്രിസിന്റെ എല്ലാ മംഗളങ്ങളും നേരുകയും ചെയ്തു.
ക്രിസ്മസ് ആഘോഷങ്ങൾ വളരെ ഭംഗിയായി നടത്താൻ സഹായിച്ച ഏവർക്കും പ്രത്യേകിച്ച് കൈക്കാരന്മാരായ തോമസ് നെടുവാന്പുഴ, മാത്യു ഇടിയാലി, സക്കറിയ ചേലക്കൽ, മാത്യു ചെമ്മലകുഴി എന്നിവരേയും കുര്യൻ നെല്ലാമറ്റത്തിന്റേയും ഫിലിപ്പ് കണ്ണോത്തറയുടേയും നേത്യുത്വത്തിലുള്ള അൾത്താര ശുശ്രൂഷികളേയും, പള്ളി ഭംഗിയായി അലംങ്കരിച്ച തങ്കമ്മ നെടിയകാലായുടെ നേതൃത്വത്തിലുള്ള ഡെക്കറേഷൻ ടീമിനേയും, സജി മാലിത്തുരുത്തേലിന്റെ നേതൃത്വത്തിൽ സ്വരമാധുര്യങ്ങളാലപിച്ച കൊയർ ടീമിനേയും, സൌണ്ഡ് എഞ്ചിനീയറായ സൂരജ് കോലടിയേയും, മെൻസ് & വിമെൻസ് മിനിസ്ട്രിയുടെ നേത്യുത്വത്തിൽ രുചികരമായ ഭക്ഷണം നൽകിയ എല്ലാവരേയും, കരോൾ ഗാനങ്ങളാലപിച്ചവരേയും മറ്റു ഭാരവാഹികളേയും വികാരി ഫാ. എബ്രാഹം മുത്തോലത്ത് അഭിനന്ദിക്കുകയുണ്ടായി.
റിപ്പോർട്ട്: ബിനോയി കിഴക്കനടി
ഷിക്കാഗോ ക്നാനായ ഫൊറോനയിൽ ക്രിസ്മസ് ആഘോഷം ഭക്തിനിർഭരമായി
10:28 PM Jan 14, 2019 | Deepika.com