ഫോമാ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. ജനുവരി പന്ത്രണ്ട് മുതൽ നടക്കുന്ന ഫോമയുടെ സൗജന്യ മെഡിക്കൽ സർജിക്കൽ ക്യാന്പുകളെ പറ്റി അദ്ദേഹത്തിന്റെ മുഖ്യപ്രഭാഷണത്തിൽ വിശദീകരിച്ചു. പ്രളയദുരിതം അനുഭവിക്കുന്ന സാധാരണക്കാർക്ക് പുതിയൊരു ജീവിതം പടുത്തുയർത്താനായി അവർക്കൊപ്പം ഫോമാ എന്നും കൂടെ ഉണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രളയദുരന്തത്തിൽ സകലതും നഷ്ടപ്പെട്ട നിസഹാരായി നിൽക്കുന്നവരുടെ കണ്ണീരൊപ്പാൻ ഫോമായുടെ ചാരിറ്റിപ്രവർത്തനത്തിലൂടെ കഴിയുമെന്ന് ഇതോടെ ഫോമാ തെളിയിച്ചു കഴിഞ്ഞതായി ഫോമാ ക്യാപിറ്റൽ റീജിയണ്‍ ആർ. വി. പി ജോയി കൂടലിയും, ഫോമാ നേതാവ് തോമസ് ജോസ് (ജോസുകുട്ടി) ഒരേ മനസോടെ അറിയിച്ചു. കൈരളി ഓഫ് ബാൾട്ടിമോറിന്റെ പ്രസിഡന്റ് ജോണ്സണ് കടംകുളത്തിൽ , പദ്മ രക്ഷാധികാരി വിഷ്ണു എന്നിവർ ഈ പദ്ധതിക്ക് ആശംസകൾ അറിയിച്ചു. ഈ സഹായഹസ്തം നൽകുന്നതിനായി അക്ഷീണം പ്രവർത്തിച്ച കൈരളി ഓഫ് ബാൾട്ടിമോർ പ്രസിഡന്റ് ജോണ്സണ് കടംകുളത്തിൽ, സെക്രട്ടറി ടൈസണ്‍ തോമസ്, സെക്രട്ടറി ടൈസൻ തോമസ്, ട്രഷറാർ ബെന്നി തോമസ്, അൽഫോൻസാ റഹ്മാൻ, സാജു മാർക്കോസ്, സൂരജ് മാമ്മൻ, സബീന നാസർ എന്നിവരെ ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു.
റിപ്പോർട്ട്: പന്തളം ബിജു തോമസ്