ഫോമയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളും ഏതൊരു മലയാളികൾക്കും മാതൃകയാണെന്നും നവകേരള നിർമ്മാണത്തിനായി ഫോമായുടെ ആശയങ്ങൾ വളരെ വിലപ്പെട്ടതാണെന്നും ശിലാസ്ഥാപനം നിർവഹിച്ചു സംസാരിച്ച മന്ത്രി ജി. സുധാകരൻ അഭിപ്രായപ്പെട്ടു.
ഫോമാ രൂപീകൃതമായപ്പോൾ മുതൽ കേരളത്തിൽ നടത്തി വരുന്ന സേവന പ്രവർത്തനങ്ങൾ സ്വാഗതാർഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ഉദ്ഘാടന പ്രഭാഷണത്തിൽ പറഞ്ഞത്. പ്രളയദുരിതർക്ക് കേരളത്തിലെ മൂന്ന് ജില്ലകളിലായിട്ടാണ് ഫോമാ വില്ലേജ് പദ്ധതികൾ നടപ്പിലാക്കുന്നത്. കടപ്ര ഉൾപ്പെടെ ഉള്ള ഫോമാ വില്ലേജ് പ്രോജക്ടിൽ കേരള സർക്കാരും, തണൽ എന്ന ജീവകാരുണ്യ സംഘടനയും കൈകോർക്കുന്നു എന്നത് ഈ പദ്ധതിക്ക് പുതിയ മാനങ്ങൾ നൽകുന്നു.
റിപ്പോർട്ട്: പന്തളം ബിജു തോമസ്