അബാസിയ: പ്രതിഷേധ സൂചകമായും അവകാശലംഘനങ്ങൾക്കെതിരേയും ആഹ്വാനം ചെയ്യപ്പെടുന്ന ഹർത്താലുകൾ ആഭാസകരമാവരുതെന്ന് കുവൈത്ത് കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ’ഹർത്താലിന്റെ രാഷ്ട്രീയം’ ചർച്ചാ സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഒരു വിഭാഗം തങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി നടത്തുന്ന ഹർത്താൽ മറ്റുള്ളവരുടെ മൗലിക അവകാശങ്ങൾ പോലും നിഷേധിക്കുന്പോൾ അത് തീർത്തും ഫാഷിസമാണ്. മാത്രമല്ല തുടർച്ചയായുള്ള ഹർത്താലുകൾ ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ സന്പദ്ഘടനയെ പോലും തകർക്കുന്ന രൂപത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത് എന്നും ചർച്ചയിൽ സംബന്ധിച്ച വിവിധ സാംസ്കാരിക നേതാക്കൾ അഭിപ്രായപ്പെട്ടു. തോമസ് മാത്യു കടവിൽ, അബ്ദുൽ ഫത്താഹ് തയ്യിൽ, ഫാറൂഖ് ഹമദാനി, അഹ്മദ് കെ.മാണിയൂർ, സലീം കൊച്ചന്നൂർ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുത്തു. ഐസിഎഫ് കുവൈത്ത് പ്രസിഡന്റ് അബ്ദുൽ ഹക്കീം ദാരിമി അധ്യക്ഷ്യം വഹിച്ച സംഗമത്തിൽ മോഡറേറ്ററായ അബ്ദുല്ല വടകര ചർച്ചകൾ നിയന്ത്രിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
’ഹർത്താലിന്റെ രാഷ്ട്രീയം’ ചർച്ചാ സംഗമം സംഘടിപ്പിച്ചു
10:06 PM Jan 14, 2019 | Deepika.com