അബുദാബി: അബുദാബി സാംസ്കാരിക വേദി ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചന കളറിംഗ് മത്സരം നടത്തുന്നു.
മാസം ഇരുപത്തിയഞ്ചിന് മുസഫ അഹല്യ ഹോസ്പിറ്റലിൽ മത്സരം. ജൂനിയർ ( പത്തു വയസിനു താഴെ ), സീനിയർ ( പത്തു വയസു മുതൽ പതിനാറു വയസു വരെ ) എന്നി വിഭാഗങ്ങളിൽ ആയാണ് മത്സരം . സാംസ്കാരിക വേദി രക്ഷാധികാരി ആയിരുന്നു എം.കെ. രവിമേനോന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന മത്സരത്തിൽ പങ്കെടുക്കുവാൻ താൽപര്യം ഉള്ള വിദ്യാർത്ഥികൾ പേര് വിവരം
മാസം 20 നു മുന്പായി samskarikhavedhi@gmail.com എന്ന
മെയിൽ വിലാസത്തിലോ , 055 7059769, 050 676711437 ഫോണ് നന്പറിലോ നൽകേണ്ടാതാണ്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
ചിത്രരചന കളറിംഗ് മത്സരം
10:03 PM Jan 14, 2019 | Deepika.com