ടാക്‌സ് സെമിനാര്‍ ജനുവരി 12 ന്

06:17 PM Jan 12, 2019 | Deepika.com
ഗാര്‍ലന്‍റ് (ഡാളസ്): കേരള അസോസിയേഷന്‍ ഓഫ് ഡാളസ്, ഇന്ത്യന്‍ കള്‍ച്ചറല്‍ ആൻഡ് എഡ്യുക്കേഷന്‍ സെന്‍ററും സംയുക്തമായി ഡാളസില്‍ സൗജന്യ ടാക്‌സ് സെമിനാര്‍ സംഘടിപ്പിക്കുന്നു.

ജനുവരി 12 ന് (ശനി) ഉച്ചകഴിഞ്ഞ് 3.30 മുതല്‍ 5 വരെ കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളിലാണ് സെമിനാർ. പ്രമുഖ സിപിഎ ഹരിപ്പിള്ള ടാക്‌സ് നിയമങ്ങളെകുറിച്ച്‌ സംസാരിക്കും.

സെമിനാറിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ജോര്‍ജ് ജോസഫ് വിലങ്ങോലിൽ (ഐസിഇസി സെക്രട്ടറി), ഡാനിയേല്‍ കുന്നില്‍ (കേരളാ അസോസിയേഷൻ സെക്രട്ടറി) എന്നിവര്‍ അഭ്യര്‍ഥിച്ചു.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ